HOME
DETAILS
MAL
ചരിത്രമെഴുതി ഏഴു വയസുകാരനായ ഇന്ത്യന്‍ ബാലന്; വെസ്റ്റേണ്‍ ഏഷ്യ യൂത്ത് ചെസ്സ് ചാംപ്യന്‍ഷിപ്പില്‍ കുഷ് ഭഗത് സ്വര്‍ണം തൂത്തുവാരി
backup
December 30 2016 | 22:12 PM
മുംബൈ: വെസ്റ്റേണ്‍ ഏഷ്യ യൂത്ത് ചെസ്സ് ചാംപ്യന്‍ഷിപ്പില്‍ മുംബൈ സ്വദേശിയായ ഏഴു വയസുകാരന് കുഷ് ഭഗത് സ്വര്‍ണം തൂത്തുവാരി ചരിത്രമെഴുതി. റാപിഡ്, ബ്ലിറ്റ്സ്, സ്റ്റാന്‍ഡേര്‍ഡ് വിഭാഗങ്ങളിലായി നടന്ന പോരാട്ടത്തില്‍ മൂന്നിലും സ്വര്‍ണം സ്വന്തമാക്കിയാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കുഷ് വിജയം പിടിച്ചെടുത്തത്. 20 രാജ്യങ്ങളില്‍ നിന്നായി 158 താരങ്ങള്‍ മാറ്റുരച്ച പോരാട്ടത്തിലാണ് മുംബൈ ബാലന്റെ അത്ഭുത മുന്നേറ്റം. ഒരു ചെസ്സ് ടൂര്‍ണമെന്റിലെ എല്ലാ വിഭാഗത്തിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായും കൊച്ചു മിടുക്കന് മാറി. റാപ്പിഡില്‍ എഴില്‍ 6.5 പോയിന്റും ബ്ലിറ്റ്സില്‍ ഏഴില്‍ ഏഴു പോയിന്റും സ്റ്റാന്‍ഡേര്‍ഡില്‍ ഏഴു വിജയങ്ങളും രണ്ടു സമനിലകളും സ്വന്തമാക്കിയാണ് മുംബൈ ബാലന് അപരാജിത കുതിപ്പ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."