ഐ.ഒ.എയെ കായികമന്ത്രാലയം സസ്പന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ കായിക മന്ത്രാലയം സസ്പന്‍ഡ് ചെയ്തു. സുരേഷ് കല്‍മാഡിയേയും അഭയ് സിങ് ചൗട്ടാലയേയും ആജീവനാന്ത പ്രസിഡന്റുമാരായി നിയമിച്ച നടപടി സംബന്ധിച്ച് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതിനു മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് മന്ത്രാലയം അസോസിയേഷനെതിരേ നടപടിയെടുത്തത്. ഇന്നലെയായിരുന്നു നോട്ടിസിനു മറുപടി നല്‍കേണ്ട ദിവസം. എന്നാല്‍ ഇക്കാര്യത്തില്‍ അന്താരാഷ്ട്ര കമ്മിറ്റിയുടെ അഭിപ്രായം തേടിയ ശേഷമേ മറുപടി നല്‍കാന്‍ സാധിക്കൂവെന്ന നിലപാടാണ് അസോസിയേഷന്‍ സ്വീകരിച്ചത്.
സര്‍ക്കാരില്‍ നിന്നു യാതൊരുവിധ സാമ്പത്തിക സഹായങ്ങളടക്കമുള്ള കാര്യങ്ങള്‍ അസോസിയേഷനു ലഭിക്കില്ലെന്നു സസ്പന്‍ഷന്‍ വിഷയം സംബന്ധിച്ച് കായിക മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കരിനോടു അസോസിയേഷന്‍ സ്വീകരിച്ച നിലപാട് നീതികരിക്കാന്‍ സാധിക്കുന്നതല്ല. കുറ്റാരോപിതരും ജയില്‍ ശിക്ഷ അനുഭവിച്ചവരും ഐ.ഒ.എ പോലുള്ള മാതൃ സംഘടനകളുടെ തലപ്പത്തെത്തുന്നത് ശരിയല്ലെന്നും ഇത്തരം കീഴ്‌വഴക്കങ്ങള്‍ രാജ്യത്തെ കായിക സംസ്‌കാരത്തിനു യോജിച്ചതല്ലെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."