HOME
DETAILS

അടച്ച ബാറുകള്‍ ഭാഗികമായി തുറക്കും; ഔട്ട്‌ലെറ്റുകള്‍ പൂട്ടില്ല

  
backup
May 24 2016 | 17:05 PM

%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%ac%e0%b4%be%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%be%e0%b4%97%e0%b4%bf%e0%b4%95%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് എല്‍.ഡി.എഫിനുള്ളില്‍ പ്രാഥമിക ധാരണയായതായി സൂചന. ഇതനുസരിച്ച് പൂട്ടിയ ബാറുകള്‍ ഭാഗികമായി തുറക്കും. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി അടച്ചിട്ട ബാറുകള്‍ പൂര്‍ണമായി തുറന്നാല്‍ വന്‍ പ്രതിഷേധമുയരുമെന്നതിനാലാണ് ആദ്യഘട്ടത്തില്‍ ഭാഗികമായി തുറക്കാന്‍ ആലോചിക്കുന്നത്. അടച്ചവയെല്ലാം തുറക്കാന്‍ സാധിക്കാത്ത തരത്തിലുള്ള കര്‍ശന വ്യവസ്ഥകള്‍ കൊണ്ടുവരികയായിരിക്കും ആദ്യഘട്ടത്തില്‍ ചെയ്യുക. ഇതിനായി ബാറുകളില്‍ നിശ്ചിത സൗകര്യങ്ങള്‍ വേണമെന്ന വ്യവസ്ഥ കൊണ്ടുവരും. ഈ സൗകര്യങ്ങളുള്ളവയ്ക്കായിരിക്കും ആദ്യഘട്ടത്തില്‍ തുറക്കാന്‍ അനുമതി നല്‍കുക. മറ്റു ബാറുകളും ഈ സൗകര്യങ്ങളേര്‍പ്പെടുത്തുന്നതോടെ ഘട്ടംഘട്ടമായി അവയ്ക്കും തുറക്കാന്‍ അനുമതി നല്‍കിയേക്കും.
ഓരോ വര്‍ഷവും 10 ശതമാനം വീതം ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും ചില്ലറ വില്‍പ്പന ഔട്ട്‌ലെറ്റുകള്‍ പൂട്ടുകയെന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ നയം ഉപേക്ഷിക്കുകയും ചെയ്യും. എന്നാല്‍, തുടക്കത്തില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ അനുവദിക്കാനിടയില്ല. അതേസമയം, ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മദ്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പട്ടണങ്ങളിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കുന്ന കാര്യവും ആലോചനയിലുണ്ട്. എന്നാല്‍, മുന്നണിയില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മദ്യനയത്തില്‍ മാറ്റമുണ്ടാകുമെന്നു തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍തന്നെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫിന്റേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും എല്‍.ഡി.എഫിന്റെ മദ്യനയമെന്നു മുതിര്‍ന്ന സി.പി.എം നേതാക്കളും പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും കാനം നിലപാട് ആവര്‍ത്തിച്ചു. മറ്റു ചില ഇടതുനേതാക്കളും ഈ സൂചന നല്‍കിയിട്ടുണ്ട്. മദ്യനയത്തില്‍ മാറ്റം വേണമെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. എന്നാല്‍, ഇത് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന അഭിപ്രായവും മുന്നണിയിലുണ്ട്. മദ്യലഭ്യത കുറയ്ക്കാന്‍ യു.ഡി.എഫില്‍ സമ്മര്‍ദം ചെലുത്തിയ സാമുദായിക വിഭാഗങ്ങളില്‍ ചിലത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ സഹായിച്ചിട്ടുണ്ട്. ഇവരില്‍ നിന്നു കാര്യമായ എതിര്‍പ്പില്ലാതെ പുതിയ മദ്യനയം നടപ്പാക്കാനുള്ള തന്ത്രങ്ങളായിരിക്കും പുതിയ സര്‍ക്കാര്‍ ആലോചിക്കുക.
യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം മൂലം മദ്യക്കച്ചവടത്തില്‍ നിന്നു ലഭിച്ചിരുന്ന ശതകോടികള്‍ നഷ്ടമായ ബാറുടമകള്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ സഹായിച്ചിട്ടുണ്ട്. ഒട്ടും വൈകാതെ പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ അവരില്‍ നിന്നു കടുത്ത സമ്മര്‍ദമുള്ളതിനാലാണു മന്ത്രിസഭ അധികാരമേല്‍ക്കുന്നതിനു മുന്‍പു തന്നെ നേതാക്കള്‍ ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കുന്നതെന്നാണ് സൂചന. എന്നാല്‍, പുതിയ സര്‍ക്കാരിന്റെ മദ്യനയം എന്തായിരിക്കുമെന്നതു സംബന്ധിച്ച അവ്യക്തത നീക്കാന്‍ നേതാക്കള്‍ ഇതുവരെ തയാറായിട്ടില്ല. തൊട്ടാല്‍ പൊള്ളുന്ന വിഷയമായതിനാല്‍ തുടക്കത്തിലേ വിവാദം ക്ഷണിച്ചുവരുത്തേണ്ടെന്ന ധാരണയിലാണ് മദ്യനയം സംബന്ധിച്ച് നേതാക്കള്‍ തെളിച്ചുപറയാത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago