HOME
DETAILS

ഉര്‍ദുഗാന്റെ ഭരണഘടനാ പരിഷ്‌കരണത്തിന് പാര്‍ലമെന്റ് കമ്മിഷന്റെ അംഗീകാരം

  
backup
December 30 2016 | 22:12 PM

%e0%b4%89%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%81%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be-%e0%b4%aa%e0%b4%b0%e0%b4%bf

ഇസ്താംബൂള്‍: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും എ.കെ പാര്‍ട്ടി(ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി)യും മുന്നോട്ടുവച്ച വിവാദ ഭരണഘടനാ പരിഷ്‌കരണത്തിനു കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ഭരണഘടനാ കമ്മിഷന്‍ അംഗീകാരം നല്‍കി.
രാജ്യത്തെ പാര്‍ലമെന്ററി വ്യവസ്ഥയില്‍നിന്ന് പ്രസിഡന്റ് വ്യവസ്ഥയിലേക്കു മാറ്റുന്നതാണു പുതിയ പരിഷ്‌കരണം. ഇതോടെ ഭരണ, നിയമ നിര്‍വഹണ അധികാരങ്ങള്‍ പാര്‍ലമെന്റില്‍നിന്നും പ്രധാനമന്ത്രിയില്‍നിന്നും പ്രസിഡന്റിലേക്കു നീങ്ങും. നിലവില്‍ ഉപചാരപരമായ അധികാരം മാത്രമാണ് തുര്‍ക്കിയില്‍ പ്രസിഡന്റിനുള്ളത്.
പുതിയ ബില്ല് ജനുവരിയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വയ്ക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. 550 അംഗ പാര്‍ലമെന്റില്‍ പരിഷ്‌കരണം നടപ്പാകണമെങ്കില്‍ ചുരുങ്ങിയത് 330 പേരാണ് ആവശ്യമുള്ളത്. നിലവില്‍ എ.കെ പാര്‍ട്ടിക്കൊപ്പം അള്‍ട്രാ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയായ എം.എച്ച്.പിയും പരിഷ്‌കരണത്തെ പിന്താങ്ങുന്നുണ്ട്. ഇടതുപക്ഷ ആഭിമുഖ്യമുള്ള സി.എച്ച്.പിയും കുര്‍ദിഷ് അനുകൂല എച്ച്.ഡി.പിയും പുതിയ ഭരണഘടനാ പരിഷ്‌കരണത്തെ നേരത്തെ തന്നെ അപലപിച്ചിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ നടന്ന സൈനിക അട്ടിമറിക്കു പിന്നില്‍ രാജ്യത്തിന്റെ അധികാരം പിടിച്ചടക്കാനുള്ള ഉര്‍ദുഗാന്റെ തന്ത്രമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago