പുഴയോരം കൈയേറി ഗ്രൗണ്ട് നിര്‍മിച്ചതായി പരാതി
കൊടുവള്ളി: പുഴയുടെ ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയില്‍ പുഴയോരം നിരത്തി ഗ്രൗണ്ട് നിര്‍മിച്ചതായി പരാതി.
കൊടുവള്ളി നഗരസഭയുടെ അധീനതയിലുള്ളതും കിഴക്കോത്ത് വില്ലേജ് ഓഫിസ് പരിധിയില്‍പെട്ടതുമായ പൂനൂര്‍പുഴയുടെ കച്ചേരിമുക്ക് തയ്യില്‍കടവിലാണ് പ്രാദേശിക ക്ലബിന്റെ നേതൃത്വത്തില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണിടിച്ച് ഗ്രൗണ്ട് നിര്‍മിച്ചത്. 10 മീറ്ററോളം പുഴയിലേക്ക് മണ്ണിട്ടു നികത്തിയിട്ടുണ്ടെണ്ടന്നാണ് വിവരം.
ഗ്രൗണ്ട് നിര്‍മിക്കുന്നതിനായി പുഴയോരത്തെ നിരവധി കമുകുകള്‍ മുറിച്ചുമാറ്റിയതായും പരാതിയുണ്ടണ്ട്. മഴക്കാലത്തു മണ്ണിട്ട സ്ഥലത്തേക്കു വെള്ളം ഒഴുകാനും ഇതിനോടു ചേര്‍ന്നുനില്‍ക്കുന്ന സ്വകാര്യവ്യക്തികളുടെ പറമ്പ് ഇടിയാനും സാധ്യതയുണ്ടണ്ട്.
പഞ്ചായത്തിന്റെയോ റവന്യു വകുപ്പിന്റെയോ അനുമതിയില്ലാതെ പുഴയോരം ഇടിച്ച് ഗ്രൗണ്ട് നിര്‍മിച്ചവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമീപത്തെ സ്ഥലമുടമകള്‍ കൊടുവള്ളി നഗരസഭാ സെക്രട്ടറി, കിഴക്കോത്ത് പഞ്ചായത്ത് സെക്രട്ടറി, കിഴക്കോത്ത്, കൊടുവള്ളി വില്ലേജ് ഓഫിസര്‍മാര്‍, കൊടുവള്ളി പൊലിസ് എന്നിവര്‍ക്ക് പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."