HOME
DETAILS
MAL
ചങ്ങല തീര്‍ക്കുന്നവര്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം: ടി. സിദ്ദീഖ്
backup
December 30 2016 | 23:12 PM
കോഴിക്കോട്: മനുഷ്യച്ചങ്ങല തീര്‍ക്കുന്നവരും ഉപവാസം നടത്തുന്നവരും കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് റേഷനരിയും നോട്ട് നിരോധത്താല്‍ പ്രയാസമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായവും നല്കാന് തയാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്. കേരള സംസ്ഥാന ക്ഷീരകര്‍ഷക കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) കോഴിക്കോട് ഇന്‍കം ടാക്സ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എ.പി പീതാംബരന് അധ്യക്ഷനായി. ജോയ് പ്രസാദ് പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. അനില്‍ തലക്കുളത്തൂര്‍, എം.പി ജനാര്ദനന്, കെ. ഹരിദാസക്കുറുപ്പ്, ലീലാമ്മ ജോസ്, കുര്യന് ജോസഫ് കോട്ടയില്‍, അജിത് പ്രസാദ് കുയ്യാലില്‍, നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."