ഘടകകക്ഷികളിലെ പ്രശ്‌നങ്ങള്‍ ഇടതുഭരണത്തില്‍ പ്രതിഫലിക്കും
തിരുവനന്തപുരം: മന്ത്രിസ്ഥാനങ്ങള്‍ വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ ഘടകകക്ഷികളിലുണ്ടായ അഭിപ്രായഭിന്നതകള്‍ ഭരണത്തിലും നിഴലിക്കും.
മുഖ്യമന്ത്രിയാകുന്നത് കര്‍ക്കശക്കാരനായ പിണറായി വിജയനായതിനാല്‍ അസംതൃപ്തര്‍ പലരും ഒതുങ്ങിനില്‍ക്കുകയാണ്. മന്ത്രിസ്ഥാനം സംബന്ധിച്ച് സി.പി.ഐ, എന്‍.സി.പി, ജനതാദള്‍ (സെക്കുലര്‍) എന്നീ പാര്‍ട്ടികളിലാണ് ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ രൂക്ഷമായത്.
മുന്‍മന്ത്രിമാരായ സി.ദിവാകരനേയും മുല്ലക്കര രത്‌നാകരനേയും തഴഞ്ഞ് പുതുമുഖങ്ങളായ നാലുപേരെ മന്ത്രിമാരാക്കിയ നടപടി സി.പി.ഐയില്‍ കലഹത്തിനിടയാക്കിയിട്ടുണ്ട്.
രണ്ടര വര്‍ഷം വീതമെന്ന ധാരണ ആദ്യമുണ്ടാക്കിയ ശേഷം എ.കെ ശശീന്ദ്രനെ മന്ത്രിയാക്കിയ നടപടി എന്‍.സി.പിയിലും ആഭ്യന്തര കലഹത്തിനിടയാക്കി.
ഘടകക്ഷികളാക്കിയില്ലെങ്കിലും മുന്നണിക്കൊപ്പം പുറത്തുനിന്നു മത്സരിച്ച് വിജയിച്ച കേരളാ കോണ്‍ഗ്രസ് (ബി), ആര്‍.എസ്.പി (ലെനിനിസ്റ്റ്) എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധമുണ്ടെങ്കിലും പരസ്യമായി പ്രകടിപ്പിക്കാനാകാത്ത അവസ്ഥയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."