കോഴിക്കോടിന്റെ ഓര്‍മയില്‍ 2016
ജനുവരി 4: നാടക-ചലച്ചിത്ര നടനും സംവിധായകനുമായ ടി. സുധാകരന്‍ ഓര്‍മയായി.
17: സ്വപ്നനഗരിയില്‍ ഗുലാം അലി പാടി. അതിരുകള്‍ കടന്നെത്തിയ അനശ്വര ഗസല്‍ ഗാനങ്ങള്‍ തങ്ങള്‍ക്കും സ്വപ്നം മാത്രമല്ലെന്ന് കോഴിക്കോട്ടുകാര്‍ തിരിച്ചറിഞ്ഞ നിമിഷം.
22: ജനസാഗരത്തെ സാക്ഷിയാക്കി കോഴിക്കോട് ബൈപ്പാസിന്റെ അവസാന ഭാഗവും ഗതാഗതത്തിന് തുറന്നുകൊടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് പൂളാടിക്കുന്ന് മുതല്‍ വെങ്ങളം വരെയുള്ള ഭാഗം ഉദ്ഘാടനം ചെയ്തത്. ഇതോടെ ദേശീയപാത 66-ല്‍ ഇടിമുഴിക്കല്‍ മുതല്‍ കൊയിലാണ്ടി വരെയുള്ള 28 കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയായി.
24: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ടെത്തി. കായികപ്രേമികള്‍ക്കിടയിലേക്ക് പറന്നിറങ്ങിയ താരം നാഗ്ജി ട്രോഫി സംഘാടകരായ കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ ഫെഡറേഷനു കൈമാറി.
28: പയ്യോളി മനോജ് വധക്കേസില്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു.
29: ദേശീയ സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ തുടക്കം.
ഫെബ്രുവരി 1: പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട്ടെത്തി. ആഗോള ആയുര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് മോദി എത്തിയത്.
2: ദേശീയ സ്‌കൂള്‍ മീറ്റ് സമാപിച്ചു. കേരളത്തിന് 19-ാം കിരീടം.
5: 21 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നാഗ്ജി ഫുട്‌ബോളിന് വീണ്ടും കോഴിക്കോട്ട് ആരവം മുഴങ്ങി.
17: ജീവിതവും അനുഭവവും ചേര്‍ത്തുവച്ച കഥകളിലൂടെ മലയാളത്തെ സമ്പന്നമാക്കിയ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു.
21: കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന നാഗ്ജി അന്താരാഷ്ട്ര ഫുട്‌ബോര്‍ ടൂര്‍ണമെന്റില്‍ യുക്രൈന്‍ ടീം ജേതാക്കളായി.
24: 2003ലെ മാറാട് കൂട്ടകൊലക്ക് പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള സംഘങ്ങളുണ്ടെന്ന് സംശയിക്കുന്നതായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എം. പ്രദീപ്കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശം.
25: യു.എല്‍ സൈബര്‍ പാര്‍ക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു. കേരളത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായും രാഷ്ട്രപതി പ്രഖ്യാപിച്ചു.
27: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയായി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരെ തിരഞ്ഞെടുത്തു.
മാര്‍ച്ച് 4: കോഴിക്കോട് ലൈറ്റ് മെട്രോ സര്‍വിസ് ആരംഭിക്കുന്നതിനുള്ള പ്രാരംഭപ്രവൃത്തികള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
16: വൈദ്യുതീകരിച്ച കല്ലായി-ചെറുവത്തൂര്‍ പാതയില്‍ റെയില്‍വേയുടെ പരീക്ഷണ ഓട്ടം.
22: വടകര താഴെ അങ്ങാടി മുകച്ചേരി ഭാഗത്ത് ഭൂമിക്കടിയില്‍നിന്ന് മീഥൈന്‍ വാതകം പുറത്തുവന്ന് സ്‌ഫോടനം. രണ്ടുപേര്‍ക്ക് പരുക്ക്.
30: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ബാബു ഭരദ്വാജ് ( 68) അന്തരിച്ചു.
ഏപ്രില്‍ 5: ആഭ്യന്തര യുദ്ധം നടക്കുന്ന ലിബിയയില്‍ ഐ.ടി ഉദ്യോഗസ്ഥനായ പേരാമ്പ്ര കേളോത്ത്‌വയല്‍ നെല്ലിവേലില്‍ റെജി ജോസഫിനെയും (43) മൂന്നു സഹപ്രവര്‍ത്തകരെയും തട്ടിക്കൊണ്ടുപോയി.
8: ബംഗ്ലാദേശ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പ്രതികള്‍ക്ക് കഠിനതടവ്.
30: സൂര്യതാപമേറ്റ് രണ്ടു മരണം. രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്. കാരശേരി എളമ്പിലാശേരി കോളനിയിലെ രാമന്‍ ( 80), വളയം കുയ്യേരിയിലെ രവീന്ദ്രന്‍(69) എന്നിവരാണ് മരിച്ചത്.
മെയ് 3: നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനത്തില്‍ പരുക്കേറ്റ സി.പി.എം പ്രവര്‍ത്തകന്‍ നരിപ്പറ്റ കുയ്യേരിമ്മല്‍ ലിനീഷ് (34) മരിച്ചു.
12: വടകരയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബി.എസ്.എഫ്. ജവാന്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മരിച്ചു.
11: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍.എം.പി നേതാവ് കെ.കെ രമക്ക് നേരെ വടകരയില്‍ കൈയേറ്റം.
16: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയല്‍ 81.07 ശതമാനം പോളിങ്
17: സി.എസ്.ഐ മലബാര്‍ മഹാഇടവക പ്രഥമ മെത്രാനായി ഡോ. റോയ്‌സ് മനോജ് വിക്ടര്‍ സ്ഥാനമേറ്റു.
19: നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു മണ്ഡലങ്ങളില്‍ അട്ടിമറി. കൊടുവള്ളിയും തിരുവമ്പാടിയും യു.ഡി.എഫിനു നഷ്ടപ്പെട്ടപ്പോള്‍ കുറ്റ്യാടി എല്‍.ഡി.എഫിനും നഷ്ടമായി.
24: മലാപറമ്പ് എ.യു.പി സ്‌കൂള്‍ 27നകം അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി.
25: പിണറായി മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി ടി.പി രാമകൃഷ്ണനും ഗതാഗതമന്ത്രിയായി എ.കെ ശശീന്ദ്രനും സത്യപ്രതിജ്ഞ ചെയ്തു.
26: വീരാജ്‌പേട്ടക്കടുത്തുണ്ടായ വാഹനാപകടത്തില്‍ വടകര സ്വദേശികളായ മൂന്നു യുവാക്കള്‍ മരിച്ചു.
30: മലാപറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടലിനെതിരേ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കി.
ജൂണ്‍ 6: മലാപറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സുപ്രിം കോടതി അനുമതി.
7: ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് മസ്തിഷ്‌ക മലമ്പനി റിപ്പോര്‍ട്ട് ചെയ്തു.
8: മലാപറമ്പ് സ്‌കൂള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം.
9: തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയര്‍. മേയറായിരുന്നു വി.കെ.സി മമ്മദ് കോയ നിയമസഭാംഗമായതിനെ തുടര്‍ന്നായിരുന്നു ചുമതല.
27: വെസ്റ്റ് മാങ്കാവ് ബൈപ്പാസില്‍ തുറന്നിട്ട ഓടയില്‍ വീണ് മാങ്കാവ് മനംകുളങ്ങര ശശീന്ദ്രന്‍ (55) മരിച്ചു.
28: ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് അഞ്ചുകുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ജൂലൈ 15: വേളത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മീത്തലെ പുത്തലത്ത് നസീറുദ്ദീന്‍ (25) വെട്ടേറ്റു മരിച്ചു.
23: പുതിയങ്ങാടി സ്വദേശിക്ക് കോളറ റിപ്പോര്‍ട്ട് ചെയ്തു.
30: ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കോടതി വളപ്പില്‍ പൊലിസ് മര്‍ദനം. മാധ്യമ പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഓഗസ്റ്റ് 10: കോഴിക്കോട് ആകാശവാണി നിര്‍ത്തലാക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.
13: ശിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനെ വെട്ടിക്കൊന്നു.
17: തിരക്കഥാകൃത്ത് ടി.എ റസാഖ് അന്തരിച്ചു.
26: മലബാറിലെ ആദ്യ പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് തുടങ്ങി.
27: കോഴിക്കോട് ഡി.ഡി ഓഫിസിലേക്കുള്ള എം.എസ്.എഫ് മാര്‍ച്ചില്‍ സംഘര്‍ഷം.
സെപ്റ്റംബര്‍ 1: സി.പി.എം നേതാവ് വി.വി ദക്ഷിണ മൂര്‍ത്തി അന്തരിച്ചു.
9: ഗായകന്‍ വടകര കൃഷ്ണദാസ് അന്തരിച്ചു.
19: കുറ്റ്യാടി മലവെള്ളപ്പാച്ചിലില്‍ ആറുപേരെ കാണാതായി.
25: ബി.ജെ.പി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി കോഴിക്കോട്ടെത്തി.
29: മുന്‍ മേയര്‍ സി. മുഹ്‌സിന്‍ അന്തരിച്ചു.
ഒക്ടോബര്‍ 5: എ.ബി.വി.പി അക്രമത്തില്‍ പൊലിസിനു മര്‍ദനം.
21: കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ തെരഞ്ഞെടുപ്പ് ഫലം വന്നു.
23: ആരീക്കാട് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മുഹമ്മദ് ശമീലിന് വിജയം.
നവംബര്‍ 2: എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയെ തിരഞ്ഞെടുത്തു.
3: അദിതി വധക്കേസില്‍ കുറ്റക്കാരായ പിതാവിനും രണ്ടാനമ്മയ്ക്കും കഠിന തടവും പിഴയും നല്‍കി കോഴിക്കോട് ഒന്നാം അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചു.
6: സിനിമാ ചിത്രീകരണത്തിന് മുഹമ്മദ് റഫിയുടെ ഇളയ മകന്‍ ഷാഹിദ് റഫി കോഴിക്കോട്ടെത്തി.
9: യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം തുടങ്ങി.
15: റെയില്‍വേ സ്റ്റേഷനു സമീപം ദുരൂഹ സാഹചര്യത്തില്‍ നാലു ട്രാന്‍സ്‌ഫോര്‍മര്‍ കത്തിനശിച്ചു.
26: നിലമ്പൂര്‍ വനത്തില്‍ പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളായ അജിത, കുപ്പു ദേവരാജ് എന്നിവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മാവോയിസ്റ്റുകള്‍ക്കെതിരേയുള്ള പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച 25 മനുഷ്യാവകാശ പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു.
28: മെഡിക്കല്‍ കോളജില്‍ ശ്രവണ-സംസാര വൈകല്യമുള്ളവര്‍ക്ക് വേണ്ടി ആധുനിക ചികിത്സാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.
ഡിസംബര്‍ 2: മുതലക്കുളത്ത് നടന്ന സമസ്ത ശരീഅത്ത് സംരക്ഷണ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
3: ജില്ലയിലെ നെല്ലറയായ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ആവളപാണ്ടിയില്‍ നടീല്‍ ഉത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യക്ക് റവന്യു വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി ലഭിച്ചു.
8: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി ടി. സിദ്ദീഖിനെ തിരഞ്ഞെടുത്തു.
സാഹിത്യനിരൂപകനും എഴുത്തുകാരനുമായ പ്രദീപന്‍ പാമ്പിരിക്കുന്ന് അന്തരിച്ചു.
9: നിലമ്പൂര്‍ വനത്തില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചു.
റൈസിങ് കേരള അന്താരാഷ്ട്ര വ്യവസായ പ്രദര്‍ശനം ആരംഭിച്ചു.
14: മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം വിട്ടുകിട്ടാന്‍ വേണ്ടി ഇടപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍ ലഭിച്ചു. പോളിടെക്‌നിക്കിലെ രാജേഷ് കൊല്ലക്കണ്ടിയേയാണ് സസ്‌പെന്റ് ചെയ്തത്.
16: എം.പി വീരേന്ദ്രകുമാറിന് മൂര്‍ത്തി ദേവി പുരസ്‌കാരം ലഭിച്ചു.
17: മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
18: പന്നിയങ്കര മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. യു.ഡി.എഫ് ചടങ്ങ് ബഹിഷ്‌കരിച്ചു.
ദേശീയ ഗാനത്തെ അപലപിച്ചെന്ന കേസില്‍ നാടക പ്രവര്‍ത്തകന്‍ കമല്‍സി ചവറയെ അറസ്റ്റു ചെയ്തു.
19: യു.എ.പി.എ ചാര്‍ത്തിയ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ അറസ്റ്റു ചെയ്തു.
20: നദീറിനെ തെളിവില്ലാത്തതിനാല്‍ പൊലിസ് വിട്ടയച്ചു.
മുജാഹിദ് ഐക്യ സമ്മേളനം നടത്തി
21: ടി. സിദ്ദീഖ് ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റു.
27: ഒളിംപ്യന്‍ റഹ്മാന്‍ പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്‌സ് താരം സി.കെ വിനീതിന് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."