ബാലുശ്ശേരിയില്‍ അപകട മരണവും ആത്മഹത്യയും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ബാലുശ്ശേരി: ഓരോ വര്‍ഷം പിന്നിടുമ്പോള്‍ ബാലുശ്ശേരി പൊലിസ് സ്റ്റേഷന്‍പരിധിയില്‍ അപകട മരണങ്ങളും ആത്മഹത്യയും വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 ല്‍ 112 അപകടങ്ങളിലായി 28 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2014 ലും 2015 ലും ഇവ യഥാക്രമം 13 ഉം 19 മായിരുന്നു. 86 മേജര്‍ അപകടങ്ങളിലായി 96 പേര്‍ സാരമായി പരുക്കേറ്റവരാണ്.
പരുക്കേറ്റവരില്‍ മിക്കവരുംബോധം വീണ്ടെടുക്കാന്‍ കഴിയാതെയും എഴുന്നേല്‍ക്കാനും നടക്കാനും കഴിയാതെയും ജീവഛവമായി കഴിയുകയാണ്.
ആത്മഹത്യകളുടെ എണ്ണവും ഓരോ വര്‍ഷവും വര്‍ധിച്ചു വരുന്നതായാണ് കണക്ക്. 2016 ല്‍ 31 പേരാണ് സ്റ്റേഷന്‍ പരിധിയില്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 23 ആയിരുന്നു. റോഡപകടങ്ങളും ആത്മഹത്യകളും ഇല്ലാതാക്കുന്നതിന് വിവിധ സന്നദ്ധ സംഘടനകളും ജനമൈത്രി പൊലിസും നിരവധി ബോധവല്‍ക്കരണ ക്ലാസുകളും പരിഷ്‌കരണങ്ങളും നടത്തുന്നുണ്ടെങ്കിലും വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും തടയിടാന്‍ ഒന്നും പരിഹാരമാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
ഇരു ചക്രവാഹനങ്ങളാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിലും നന്മണ്ട-നരിക്കുനി റോഡിലെ അമ്പലപ്പൊയിലിലുമുണ്ടായ അപകടങ്ങളിലാണ് മിക്കവര്‍ക്കും ജീവന്‍ നഷ്ടമായത്. ഹെല്‍മെറ്റ് ധരിക്കാതെ അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണമായി പറയുന്നതെങ്കിലും റോഡിന്റെ ശോച്യാവസ്ഥയും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ബാലുശ്ശേരി ബ്ലോക്ക് റോഡ് മുതല്‍ പറമ്പിന്‍ മുകള്‍ വരെ ഡ്രൈനേജുകളില്ലാത്തതിനാല്‍ മഴക്കാലമാകുന്നതോടെ റോഡിന്റെ ഇരുവശങ്ങളും കുത്തിയൊലിച്ച് കാല്‍നട യാത്രപോലും ദുഷ്‌കരമാകുന്നു. ഇതിനെതിരെ നാട്ടുകാര്‍ റോഡ് ഉപരോധ സമരങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."