HOME
DETAILS
MAL
ഡിജിറ്റല്‍ വയനാട്: ലോഗോ പ്രകാശനം ചെയ്തു
backup
December 30 2016 | 23:12 PM
കല്‍പ്പറ്റ: വയനാട് ജില്ലയെ സമ്പൂര്‍ണ കറന്‍സി രഹിത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ ഡിജിറ്റല്‍ വയനാട് ലോഗോ ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിക്ക് നല്കി പ്രകാശനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതയുടെ ഭാഗമായി ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സമ്പൂര്‍ണ കറന്‍സി രഹിത താലൂക്കായി പ്രഖ്യാപിച്ചിരുന്നു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനില തോമസ്, അഡ്വ. ഒ.ആര് രഘു, ഇ ഗവേണന്‍സ് ജില്ലാ ഓഫിസര്‍ ജെറിന് സി ബോബിന്, ജില്ലാ ഇന്‍ഫോര്‍മാറ്റിക്സ് ഓഫിസര്‍ ഇ.കെ സൈമണ്‍, ഫിനാന്‍സ് ഓഫിസര്‍ മനോജന് കെ.വി, ഡി.എം.സി കെ.പി ജയചന്ദ്രന്, വികാസ് പീഡിയ സംസ്ഥാന കോഡിനേറ്റര്‍ സി.വി ഷിബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."