കാലാവസ്ഥാ വ്യതിയാനം; നെല്‍കൃഷി വന്‍നഷ്ടം
പനമരം: നെല്‍കൃഷിയില്‍ നഷ്ടങ്ങളുടെ കണക്കുകള്‍ ഏറുമ്പോഴും ലാഭനഷ്ടങ്ങള്‍ നോക്കാതെ കഴിഞ്ഞ 13 വര്‍ഷമായി കാവാടം പാടശേഖരത്തില്‍ നെല്‍കൃഷി ചെയ്യുന്ന പൂതാടി സൂര്യ ജെ.എല്‍.ജി ഗ്രൂപ്പിലെ അംഗങ്ങളായ വീട്ടമ്മമാര്‍ പറയുന്നു 'ഇത്തവണ കൃഷി കനത്ത നഷ്ടത്തില്‍ കലാശിച്ചു'.
കാവടത്ത് അഞ്ച് ഏക്കര്‍ വയലിലാണ് ഇവര്‍ കൃഷിയിറക്കിയത്. ഇതില്‍ രണ്ടര ഏക്കര്‍ വയലിലെ കൃഷി മഴക്കുറവും വരള്‍ച്ചയും ബാധിച്ച് ഉണങ്ങി നശിച്ചു. എങ്കിലും സൂര്യ സ്വാശ്രയ സംഘത്തിലെ ഓമന, റീന എന്നിവരുടെ നേതൃത്വത്തിലുള്ള വീട്ടമ്മമാര്‍ ഒന്നടങ്കം പറയുന്നു നെല്‍കൃഷി ഉപേക്ഷിക്കില്ലെന്ന്. പൂതാടി പഞ്ചായത്ത് 22-ാം വാര്‍ഡ് കാവാടം വയലില്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് കൃഷി ചെയ്തത്. നടീല്‍ സമയത്ത് ജോലിക്കാരെയും ആവശ്യത്തിന് മഴയും ലഭിച്ചില്ല.
നെല്ല് കതിരിടുന്ന സമയത്ത് രണ്ടര ഏക്കറോളം വയലിലെ നെല്‍കൃഷി വെള്ളമില്ലാതെ ഉണങ്ങി നശിക്കുകയും ചെയ്തു. തുടര്‍ന്ന് 5000 രൂപയോളം മുടക്കി കാവാടം പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്താണ് ബാക്കിയുള്ള പാടത്തെ കൃഷി സംരക്ഷിച്ചത്.
വിളവെടുത്ത സമയത്ത് വന്‍ തുക മുടക്കിയാണ് കൊയ്ത്ത് യന്ത്രം എത്തിച്ചത്. ഇതൊക്കെയാണെങ്കിലും വരും വര്‍ഷവും നെല്‍കൃഷിയില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നാണ് ഇവര്‍ പറയുന്നത്. നെല്‍കൃഷി നഷ്ടത്തിലായെങ്കിലും ഉത്സവാന്തരീക്ഷത്തിലാണ് വിളവെടുപ്പ് നടത്തിയത്.
ലഭിക്കുന്ന നെല്ല് സപ്ലൈകോയിലാണ് നല്‍കുന്നത്. ഇത്തവണ നെല്ലിന് വില വര്‍ധിച്ചത് മാത്രമാണ് ഇവര്‍ക്കുള്ള ഏക പ്രതീക്ഷ.
നെല്‍കൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീജ സാബു, വാര്‍ഡ് അംഗങ്ങളായ ബിന്ദു സജീവ്, മിനി ശശി, ജോര്‍ജ് പുല്‍പ്പാറ, സിബി സാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."