വഴിമുടക്കിയായി പരസ്യബോര്‍ഡുകള്‍: പൊതുമരാമത്ത് വകുപ്പിനു നിസംഗത
നടവയല്‍: ടൗണുകളിലും പ്രധാന പാതയോരങ്ങളിലും വിവിധ പാര്‍ട്ടികളും സംഘടനകളും വ്യക്തികളും സ്ഥാപിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്നു. ടൗണുകളിലെ വൈദ്യുത തൂണുകളിലും റോഡ് കൈയേറിയും സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും ബാനറുകളുമാണ് സുഗമമായ യാത്രയ്ക്ക് തടസമാകുന്നത്. എന്നാല്‍ ഇത് നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കുന്നില്ലെന്നും വല്ലപ്പോഴും ഇവ നീക്കം ചെയ്യുന്നതില്‍ വിവേചനവും കാണിക്കുന്നെന്നും ആരോപണമുയരുന്നുണ്ട്.നടവയല്‍, കേണിച്ചിറ, പനമരം ടൗണുകളില്‍ വഴിമുടക്കി ബോര്‍ഡുകളും ഫ്‌ളക്‌സുകളും നിരവധിയാണ്. കഴിഞ്ഞ ദിവസം നടവയല്‍ ടൗണില്‍ കേണിച്ചിറ റോഡിലെ കുരിശുപള്ളിക്ക് സമീപം ഒരു സംഘടന സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്യാന്‍ രംഗത്തുവന്ന മരാമത്ത് ഉദ്യോഗസ്ഥര്‍ ഇതേ സ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്തിരുന്നില്ല. മുഴുവന്‍ ബോര്‍ഡുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."