പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കല്‍പ്പറ്റ: നോട്ട് നിരോധനം ഏര്‍പ്പെടുത്തി 50 ദിവസം പിന്നിട്ടിട്ടും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കാത്ത നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവഞ്ചനക്കെതിരെ കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറ്റവിചാരണ-ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജനങ്ങളുടെ ദുരിതം അകറ്റാന്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തണമെന്നും അല്ലാത്തപക്ഷം രാജ്യവ്യാപകമായി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വരുംനാളുകളില്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്കി. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.പി ആലി അധ്യക്ഷനായി. ഗോകുല്‍ദാസ് കോട്ടയില്‍, ടി.ജെ ഐസക്, സി ജയപ്രസാദ്, പി.കെ കുഞ്ഞിമൊയ്തീന്‍, ബിനുതോമസ്, രമേശന് മാസ്റ്റര്‍, വിജയമ്മ ടീച്ചര്‍, ഗിരീഷ് കല്‍പ്പറ്റ, എന്‍ വേണുമാസ്റ്റര്‍, കെ.കെ രാജേന്ദ്രന്, ബി സുരേഷ്ബാബു, എം ഉണ്ണികൃഷ്ണന്, ജോയി തൊട്ടിത്തറ, മോഹന്‍ദാസ് കോട്ടക്കൊല്ലി, സാലി റാട്ടക്കൊല്ലി, അനീഷ് ദേവസ്യ, പി.ഇ ഷംസുദ്ദീന്, മുഹമ്മദ് അജ്മല്‍, എസ് മണി, കെ.കെ മുത്തലിബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."