യൂത്ത് ലീഗ് റോഹിംഗ്യന്‍സ് ഐക്യദാര്‍ഢ്യ റാലി; ജില്ലയില്‍ നിന്നും 300 പേര് പങ്കെടുക്കും
കല്‍പ്പറ്റ: മ്യാന്മറിലെ റോഹിംഗ്യന്‍ ജനതക്ക് നേരെ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ, ആട്ടിയോടിക്കപ്പെട്ട ജനവിഭാഗത്തിന് ഐക്യദാര്‍ഢ്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഇന്ന് കോഴിക്കോട് വച്ച് സംഘടിപ്പിക്കുന്ന റോഹിംഗ്യന്‍സ് ഐക്യദാര്‍ഢ്യ റാലിയില്‍ ജില്ലയില്‍ നിന്നും മുന്നൂറ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളുടെയും നിയോജകമണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാരുടെയും സംയുക്ത യോഗം തീരുമാനിച്ചു.
യോഗം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പി ഇസ്മയില്‍ അധ്യക്ഷനായി.
നിലവിലെ പ്രസിഡന്റ് പി ഇസ്മയില്‍ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ യൂത്ത് ലീഗില്‍ കമ്മിറ്റിയിലെ ഒഴിവിലേക്ക് പ്രസിഡന്റായി കെ ഹാരിസ് പടിഞ്ഞാറത്തറയെയും ട്രഷററായി കെ.സി സലീമിനെയും വൈസ് പ്രസിഡന്റായി അഡ്വ. എ.പി മുസ്തഫയെയും തിരഞ്ഞെടുത്തു.
യോഗത്തില്‍ റസാഖ് കല്‍പ്പറ്റ, ടി ഹംസ, സലീം മേമന, യഹ്യാഖാന്‍ തലക്കല്‍, കെ ഹാരിസ്, വി.എം അബൂബക്കര്‍, ഷമീം പാറക്കണ്ടി, അഡ്വ എ.പി മുസ്തഫ, ജാസര്‍ പാലക്കല്‍, പി.കെ സലാം, ഹാരിസ് കാട്ടിക്കുളം, മുജീബ് കെയംതൊടി, സി.ടി ഹുനൈസ്, യൂനുസലി പനമരം, ഹുസൈന് കുഴിനിലം, ആരിഫ് തണലോട്ട്, അസീസ് വേങ്ങൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് സ്വാഗതവും കെ.സി സലിം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."