'സേവ് അലീഗഢ് മലപ്പുറം സെന്റര്‍'; എം.എസ്.എഫ് വൈസ് ചാന്‍സിലര്‍ക്ക് കത്തുകളയച്ചു
പെരിന്തല്‍മണ്ണ: അലീഗഡ് മലപ്പുറം സെന്റര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പെരിന്തല്‍മണ്ണ നിയോജക മണ്ഡലം എം.എസ്.എഫ് സംഘടിപ്പിക്കുന്ന ദ്വൈമാസ കാംപയിനിന്റെ ഭാഗമായി അലീഗഢ് വൈസ് ചാന്‍സിലര്‍ക്ക് കത്തുകളയച്ചു.
സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് നഷ്ടപ്പെടുത്തുന്നത് തടയുക, അടുത്ത അധ്യയനവര്‍ഷം മുതല്‍ തന്നെ പുതിയ കോഴ്‌സുകള്‍ ആരംഭിക്കുക, സ്ഥിരംകെട്ടിടങ്ങള്‍ നിര്‍മിക്കുക, അലീഗഢ് റിസര്‍വേഷന്‍ കിട്ടുന്നതരത്തില്‍ സ്‌കൂള്‍ ആരംഭിക്കുക, വിദ്യാര്‍ഥി പ്രവേശനത്തിന് റീജിയണല്‍ റിസര്‍വേഷന്‍ അനുവദിക്കുക, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ പ്രാദേശികമായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വൈസ് ചാന്‍സിലര്‍ക്ക് കത്തയച്ചത്.
മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ പോസ്റ്റ് ഓഫിസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ആദ്യ കത്ത് പോസ്റ്റ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ജനപ്രതിനിധികള്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി രണ്ടായിരം കത്തുകളാണ് ക്യാംപയിനിന്റെ ഭാഗമായി അയക്കുക. എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ റഷീദ് മേലാറ്റൂര്‍ , മണ്ഡലം പ്രസിഡന്റ് ഫവാസ് വേങ്ങൂര്‍, ജനറല്‍ സെക്രട്ടറി മുബാറക് മലയില്‍, ഭാരവാഹികളായ ശാഫി ചുങ്കത്ത്, അനസ് കുമ്പളാകുഴി, കെ.എം റാഷിഖ്, കെ.പി കോയ, കെ.സി ഫായിസ്, വി.എം ജുനൈദ്, മുസ്വദിഖ് പൂത്രൊടി എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."