ബഹുസ്വരതയുടെ സംസ്‌കാരത്തിന് കരുത്തേകുക: ബെന്യാമിന്‍
പെരിന്തല്‍മണ്ണ: ബഹുസ്വരതയിലൂന്നിയ ഭാരതീയ സംസ്‌കാരത്തെ നിലനിര്‍ത്തുകയും കരുത്തേകുകയും ചെയ്യുകയെന്നത് വര്‍ത്തമാനകാലം ആവശ്യപ്പെടുന്ന അടിയന്തിരകടമയാണെന്ന് കഥാകാരന്‍ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. ബാലസംഘത്തിന്റെ നാലാം സംസ്ഥാന സമ്മേളനം പെരിന്തല്‍മണ്ണയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍ നായര്‍ക്ക് പോലും സ്വാഭിപ്രായം പറയാന്‍ കാഴിയാത്ത വിധം വര്‍ഗീയ ഫാസിസം നമ്മുടെ പടിവാതില്‍ക്കലെത്തിയിരിക്കുന്നു. ഭാവിഇന്ത്യയെ കരുപ്പിടിപ്പിക്കാുള്ള ജാഗരൂകമായ ഇടപെടലുകളും സംവാധങ്ങളും വളര്‍ത്തിക്കൊണ്ടുവരണം സമൂഹ മാധ്യമങ്ങളില്‍ ഗൗരവമായി ഇടപെടുന്ന യുവതക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കാനവുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ ് പി.വി സച്ചിന്‍ അധ്യക്ഷനായി. എ വിജയരാഘവന്‍, പി.പി വാസുദേവന്‍, സി ദിവാകരന്‍, എം മുഹമ്മദ് സലിം, വി രമേശന്‍, സംസ്ഥാസെക്രട്ടറി എം രണ്‍ദീഷ്, എം.വി രതീഷ്, വി ശശികുമാര്‍, സി വിജയകുമാര്‍ സംസാരിച്ചു.
സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന കുട്ടികളുടെഘോഷയാത്രകളുടെ സംഗമം പെരിന്തല്‍മണ്ണ ഹൈസ്‌കൂള്‍ മൈതാനിയില്‍ നടക്കും. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."