കാന കീറി സംസ്ഥാനപാത കുളമാക്കി
ചങ്ങരംകുളം: റോഡ് പൊളിച്ചടക്കിയുള്ള ടെലിഫോണ്‍ കമ്പനികളുടെ കാന കീറല്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. സംസ്ഥാന പാതയില്‍ പന്താവൂര്‍ പാലം സ്റ്റോപ്പിലാണ് ടെലിഫോണ്‍ കമ്പനികള്‍ റോഡ് തകര്‍ത്ത് ലൈന്‍ വര്‍ക്ക് നടത്തിയത്. നിരവധി യാത്രക്കാരും വിദ്യാര്‍ഥികളും കടന്ന് പോകുന്ന ഈ ഭാഗം ഏറ്റവും അപകട മേഖല കൂടിയാണ് എന്നിരിക്കെ ഇത്തരം നടപടികള്‍ കൃത്യതയോടെ പൂര്‍ത്തീകരിക്കണ്ടതാണ്.
അടുത്ത ദിവസം തന്നെ കാനകള്‍ മൂടുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഒരു വിഭാഗത്തിന്റെ ലൈന്‍ ശരിയാക്കുമ്പോള്‍ മറ്റ് വിഭാഗത്തിന്റെ ലൈന്‍ തകരാറിലാവുകയും പിന്നീട് അത് ശരിയാക്കുമ്പോള്‍ അടുത്ത വിഭാഗത്തിന്റെ ലൈന്‍ തകരാറിലാവുകയും ചെയ്യുന്നതിനാലാണ് ഇവിടം വലിയ ഗര്‍ത്തം രൂപപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
സംസ്ഥാന പാത വെട്ടിപ്പൊളിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണന്നും പരാതിയുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."