കെട്ടിടനിര്‍മാണം ആരംഭിച്ചില്ല; എം.എസ്.എഫ് സമരത്തിലേക്ക്
എടപ്പാള്‍: തവനൂര്‍ ഗവ.കോളേജിന് സ്വന്തം കെട്ടിട നിര്‍മാണത്തിന്റെ പണി ആരംഭിക്കാത്തതില്‍ സ്ഥലം എം.എല്‍.എ കാണിക്കുന്ന അനാസ്ഥക്കെതിരേ സമരം ആരംഭിക്കാന്‍ തവനൂര്‍ നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി തീരുമാനിച്ചു. ജില്ലയില്‍ അനുവദിച്ച കോളേജുകളില്‍ മണ്ഡലത്തില്‍ മാത്രമാണ് സ്വന്തമായി കെട്ടിടമില്ലാത്തത്.
നിലവിലെ താല്‍ക്കാലിക കെട്ടിടം വേണ്ടണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. വേനല്‍ക്കാലം ആരംഭിക്കുന്നതോടെ താല്‍ക്കാലികമായി ആസ്പറ്റോസിട്ട കെട്ടിടം ചൂടു കൂടുകയും കഴിഞ്ഞ വര്‍ഷത്തേതുപോലെ ക്ലാസില്‍ ഇരിക്കാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ പുറത്തിരിക്കേണ്ടണ്ട സ്ഥിതി ആവര്‍ത്തിക്കുമെന്നും എം.എസ്.എഫ് നേതാക്കള്‍ കുറ്റപ്പെടുത്തി.പി. സാദിഖി അധ്യക്ഷനായി. സാഹിര്‍ മാണൂര്‍, ഹസ്സൈനാര്‍ നെല്ലിശ്ശേരി, ഷഹീര്‍ പുതുപ്പള്ളി, നബീല്‍ പാറപ്പുറം, ബാസിത് ബിന്‍ മൊയ്തു, യു.വി മുബശിര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."