വിദ്യാര്‍ഥികള്‍ തച്ചണ്ണയില്‍ ഒരുക്കിയത് 100 അടുക്കളത്തോട്ടങ്ങള്‍
അരീക്കോട്: നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സപ്തദിന സഹവാസ ക്യാംപ് കഴിഞ്ഞ് മൂര്‍ക്കനാട് സുബലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ തച്ചണ്ണ എല്‍.പി സ്‌കൂളില്‍ നിന്നും യാത്ര പറഞ്ഞത് 100 അടുക്കളത്തോട്ടം ഒരുക്കിയ സന്തോഷത്തോടെ. ക്യാംപിന്റെ ഭാഗമായി 50 വിദ്യാര്‍ഥികള്‍ഏഴ് ദിവസം കൊണ്ടാണ് തച്ചണ്ണയിലെ 100 വീടുകളില്‍ ജൈവപച്ചക്കറിത്തോട്ടം നിര്‍മിച്ചത്. വീടുകളിലെത്തി വിദ്യാര്‍ഥികള്‍ മണ്ണിലിറങ്ങിയതോടെ ഒരു ഗ്രാമം ഒന്നടങ്കം വിദ്യാര്‍ഥികള്‍ക്കൊപ്പം കൃഷി ചെയ്യാനിറങ്ങി. ഊര്‍ങ്ങാട്ടീരി കൃഷിഭവന്റെ സഹകരണത്തോടെയാണ് അടുക്കളതോട്ടത്തിനാവശ്യമായ തൈകള്‍ സംഘടിപ്പിച്ചത്. ഗ്രൂപ്പ് ലീഡര്‍മാരായ പി അര്‍ച്ചന, ആശാ ടീച്ചര്‍, ആയിശ നുസ്ബ, ജസ്‌ന, മനീഷ, പ്രോഗ്രാം ഓഫിസര്‍ എം കൃഷ്ണനുണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് 100 വീടുകള്‍ക്ക് ആവശ്യമായ പച്ചക്കറികള്‍ ഒരുക്കിനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."