പാട്ടക്കരിമ്പ്, അച്ചനള ഭാഗങ്ങളില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചതായി നിഗമനം
എടക്കര: കരുളായി വനത്തില്‍ പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ നിന്നും രക്ഷപെട്ട മാവോയിസ്റ്റുകള്‍ കാളികാവ്, കരുവാരക്കുണ്ട് വനമേഖലയിലേക്ക് കടന്നതായി സൂചന. പാട്ടക്കരിമ്പ്, അച്ചനള ഭാഗങ്ങളില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചതായാണ് പൊലിസ് നിഗമനം. കഴിഞ്ഞ മാസം 24നുണ്ടായ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ കാട് വിട്ട് പോയിട്ടില്ലെന്ന് പൊലിസ് ഉറപ്പിച്ചിട്ടുണ്ട്. അംഗബലത്തില്‍ കുറവാണെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മാവോയിസ്റ്റുകള്‍ എത്തുന്നതിനുള്ള സാധ്യതയും പൊലിസ് കാണുന്നു. അതിനാല്‍ തണ്ടര്‍ബോള്‍ട്ട് സേനയെ മലയോര മേഖലയിലെ വിവിധ പൊലിസ് സ്‌റ്റേഷനുകളിലായി വിന്യസിക്കണമെന്ന അഭിപ്രായത്തിലാണ് അധികൃതര്‍. കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്ക് മാവോയിസ്റ്റുകള്‍ കടക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഈ സംസ്ഥാനങ്ങളില്‍ പൊലിസ് ശക്തമായ നിരീക്ഷണമേര്‍പ്പെടുത്തിയതോടെ നീക്കം പൊളിയുകയായിരുന്നു. കേരള വനമേഖലയില്‍ പൊലിസ് ശക്തമായ നിരീക്ഷണസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."