പുതുവര്‍ഷ ആഘോഷങ്ങളില്‍ നിന്ന് യുവജനം വിട്ടു നില്‍ക്കണം: എസ്.വൈ.എസ്
നിലമ്പൂര്‍: പുതവര്‍ഷാഘോഷത്തിന്റെ പേരില്‍ അനിസ്‌ലാമികവും അധാര്‍മികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാവുന്ന ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ നിന്ന് യുവസമൂഹം വിട്ടുനില്‍ക്കണമെന്ന് സുന്നി യുവജന സംഘം നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം, ജനറല്‍ സെക്രട്ടറി സലീം എടക്കര എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സമൂഹം കാലാവാസ്ഥ വ്യതിയാനത്തിലൂടെയും അല്ലാതെയുമുള്ള പരീക്ഷണങ്ങളില്‍ നിന്നു പാഠമുള്‍കൊണ്ട് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണം. മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ ടൗണുകളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് മദ്യപാനവും അനാശാസ്യവും തടയാന്‍ പൊതുജനങ്ങളും പൊലിസും ഇടപെടണമെന്നും മണ്ഡലം നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."