HOME
DETAILS

ജിഷയും ഷംനയും റിസ്റ്റിയും കാലം മായ്ക്കാത്ത നൊമ്പരം; മെട്രോ കുതിപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് 'കൊച്ചി @ 2017'

  
backup
December 31 2016 | 02:12 AM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b4%af%e0%b5%81%e0%b4%82-%e0%b4%b7%e0%b4%82%e0%b4%a8%e0%b4%af%e0%b5%81%e0%b4%82-%e0%b4%b1%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81

കൊച്ചി: നഷ്ടങ്ങളും ലാഭങ്ങളും പങ്കുവെച്ച് 2016 വിട പറയുമ്പോള്‍ വാണിജ്യ തലസ്ഥാനവും വേദിയായി നിരവധി പ്രധാന സംഭവ വികാസങ്ങള്‍ക്ക്. 2016 ജനുവരി രണ്ടിന് ആന്ധ്രപ്രദേശില്‍ നിന്നും കൊച്ചി മെട്രോയുടെ ആദ്യ മൂന്ന് കോച്ചുകള്‍ കൊച്ചിയിലേക്ക് യാത്രതിരിച്ചപ്പോള്‍ പുതുവര്‍ഷം പുരോഗതിയിലേക്ക് നയിക്കുമെന്നതിന്റെ ശുഭ സൂചകമായി അതിനെ പലരും വിലയിരുത്തി. എന്നാല്‍ പിന്നീടിങ്ങോട്ട് ആഞ്ഞടിച്ച ബാര്‍കോഴ കേസും ജിഷാവധവും ഷംനയുടെ മരണവും റിസ്റ്റിയെന്ന ബാലന്റെ അരുംകൊലയുമൊക്കെ ജില്ലയ്ക്ക് തീരാകളങ്കം തീര്‍ത്തു.
ബാര്‍കോഴകേസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്ന് ജനുവരി 23ന് കെ. ബാബു മന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് അനുചിതമാണെന്ന് ഹൈക്കോടതി വിധിച്ചതോടെ ബാബു രാജിപിന്‍വലിച്ചെങ്കിലും ബാര്‍ കോഴ വിവാദം സംസ്ഥാനമൊട്ടാകെ അലയടിച്ചു.
കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ട എന്ന് വിശേഷിപ്പിച്ചിരുന്ന തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം കൈവിട്ടുപോയതില്‍വരെ കാര്യങ്ങളത്തെി.
ഖരമാലിന്യ സംസ്‌ക്കരണത്തിലൂടെ വൈദ്യുതിയുണ്ടാക്കുന്ന കൊച്ചി കോര്‍പ്പറേഷന്റെ പദ്ധതി വിവാദമായതിനെ തുടര്‍ന്ന് പരിസ്ഥിതി സ്‌നേഹികള്‍ അടക്കമുള്ളവര്‍ സമരമുഖത്തെത്തിയതും വാര്‍ത്തയായി. വിടപറയുന്ന വര്‍ഷത്തില്‍ ഒരു പിടി നൊമ്പരങ്ങള്‍ കൂടി സമ്മാനിച്ചുകൊണ്ടാണ് ചരിത്രമാകുന്നത്. പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനിയായിരുന്ന ജിഷ അതിക്രൂരമായി കൊലചെയ്യപ്പെട്ടതും കളമശ്ശേരിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന ഷംന ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ചതും പാലുവാങ്ങാന്‍ പോയ പത്തുവയസുകാരന്‍ റിസ്റ്റി വീടിന് വിളിപ്പാടകലെ മയക്കുമരുന്നിന് അടിമയായ അയല്‍വാസിയുടെ കത്തിമുനയില്‍ പിടഞ്ഞ് മരിച്ചതുമൊക്കെ കാലം മായ്ക്കാത്ത നൊമ്പരമായി അവശേഷിക്കുന്നു. റിസ്റ്റിയുടെ മരണം, കൊച്ചി മയക്കുമരുന്നിന്റെ ഹബ്ബ് എന്ന പ്രചാരണം ശരിവെക്കുന്നതായി.
സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ സോളാര്‍ അന്വേക്ഷണ കമ്മിഷന്‍ മുമ്പാകെ തെളിവുകള്‍ നിരത്തി ഉന്നതര്‍ക്കെതിരെ ആഞ്ഞടിച്ചത് കേരളത്തിന് അകത്തും പുറത്തും പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവരാണ് പനമ്പിള്ളി നഗറിലെ സോളാര്‍ കമ്മിഷന്‍ ഓഫീസിലത്തെി മൊഴി നല്‍കിയത്.
പെരിയാറിലെ കുടിവെള്ളം മലീമസമാക്കുന്നതിനെതിരേ വിദ്യാര്‍ഥികള്‍ തീര്‍ത്ത മെഴുകുതിരി വെളിച്ചവും കണ്ണുള്ളവന് കാഴ്ചയില്ലാത്തവന്റെ ദുഃഖം പകര്‍ന്ന ബ്ലൈന്‍ഡ് വാക്കുമൊക്കെ വ്യത്യസ്ത വഴികാട്ടലുകളായപ്പോള്‍ സ്ത്രീ പീഡനത്തില്‍ സര്‍ക്കാര്‍ അഭിഭാഷകനെ സംരക്ഷിക്കാന്‍ അഭിഭാഷക സമൂഹം നടത്തിയ നീക്കം സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള ബന്ധം വഷളാക്കി. ഐ.എസ്.എല്‍ ഫൈനല്‍ മല്‍സരം കായിക ഭൂപടത്തില്‍ കൊച്ചിക്ക് പുതിയ മാനം നല്‍കുകയായിരുന്നു. പാലാരിവട്ടം മേല്‍പ്പാലവും ഇടപ്പള്ളി മേല്‍പ്പാലവുമൊക്കെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ അറുതിവരുത്തി. നോട്ടുപ്രതിസന്ധി വാണിജ്യ തലസ്ഥാനത്തെ പ ിന്നോട്ടടിച്ചെങ്കിലും ഏവരും പുതുവര്‍ഷത്തെത പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
പുതുമകളേറെയുള്ള രാജ്യത്തെത നമ്പര്‍ വണ്‍ മെട്രോ ആയ കൊച്ചി മെട്രോ, അനുബന്ധ ജലഗതാഗത സര്‍വീസുകള്‍, റോഡിന് മധ്യത്തില്‍ പൂത്തുനില്‍ക്കുന്ന ചെടികള്‍, ഗതാഗതകുരുക്കിന് അറുതി വരുത്തുന്ന വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍, ലോകരാഷ്ട്രങ്ങളെ മാടിവിളിക്കുന്ന സ്മാര്‍ട്‌സിറ്റി..... അങ്ങനെ കൊച്ചിയും സ്വപ്‌നം കാണുകയാണ് നാളത്തെ പുലരിക്കായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  11 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  11 days ago