HOME
DETAILS
MAL
ഹോംസ്റ്റേയില്‍ മരിച്ച വിദേശ വനിതയുടെ മൃതദേഹം ആറ് ദിവസം കഴിഞ്ഞിട്ടും നാട്ടിലേക്ക് കൊണ്ട് പോകാനായില്ല
backup
December 31 2016 | 02:12 AM
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയില്‍ ഹോംസ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിതയുടെ മൃതദേഹം ആറ് ദിവസം കഴിഞ്ഞിട്ടും നാട്ടിലേക്ക് കൊണ്ട് പോകാനായില്ല.
ഇംഗ്ലണ്ട് സ്വദേശിനിയായ തബിത കാറ്റി(41)ന്റെ മൃതദേഹമാണ് പൊലിസിന്റെയും നഗരസഭ അധികൃതരുടേയും അനാസ്ഥയെ തുടര്‍ന്ന് നാട്ടിലേക്ക് കൊണ്ട് പോകാന്‍ കഴിയാത്തത്. ഫോര്‍ട്ട്കൊച്ചി ചിരട്ടപ്പാലത്തുള്ള ഇമ്മാനുവല്‍ ഹോംസ്റ്റേയിലെ മുറിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടത്.
പൊലിസ് മരണ സര്‍ട്ടിഫിക്കറ്റിനായി തയ്യാറാക്കിയ രേഖയില്‍ വന്ന പിശകാണ് നഗരസഭ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള തടസ്സമായി മാറിയത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് തല നടപടികളെല്ലാം നേരത്തേ പൂര്‍ത്തിയായിരുന്നു.
മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."