HOME
DETAILS
MAL
സിയാല്‍: സംസ്ഥാന സര്‍ക്കാരിന്റെ ലാഭവിഹിതം കൈമാറി
backup
December 31 2016 | 02:12 AM
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാന കമ്പനിയുടെ (സിയാല്‍) 2015-16 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കൈമാറി. 27.84 കോടി രൂപയായിരുന്നു സര്‍ക്കാര്‍ വിഹിതം. ഈ തുകയുടെ ഡി.ഡി കമ്പനി ഡയറക്ടര്‍ കൂടിയായ മന്ത്രി മാത്യു ടി. തോമസ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
2015 16 വര്‍ഷത്തില്‍ 524.5 കോടി രൂപയായിരുന്നു സിയാലിന്റെ വരുമാനം ഇതില്‍ നികുതി കഴിച്ചുള്ള ലാഭം 175.22 കോടി രൂപയുമായിരുന്നു. 2003 04 വര്‍ഷം മുതല്‍ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്കി വരുന്ന കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25% ലാഭവിഹിതമാണ് നിക്ഷേപകര്‍ക്ക് നല്കി വരുന്നത്. ഇതോടെ മുടക്ക് മുതലിന്റെ 178 ശതമാനം ലാഭവിഹിതമായി നിക്ഷേപകര്‍ക്ക് നല്കാന് കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."