എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് കാരവാന്‍ ജനുവരി നാല്, അഞ്ച് തീയതികളില്‍
ആലുവ: കര്‍മരംഗം കൂടുതല്‍ സജീവമാക്കുന്നതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ലീഡേഴ്‌സ് കാരവാന്‍ ജനുവരി നാല്, അഞ്ച് തീയതികളില്‍ ജില്ലയിലെ വിവിധ മേഖലകളില്‍ എത്തിച്ചേരും. ലീഡേഴ്‌സ് കാരവനെ വരവേല്‍ക്കാന്‍ മേഖല കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജില്ലാ സമ്മേളനമായ മദീനാ പാഷന്റെ മുന്നോടിയായാണ് മേഖലാ അദാലത്ത്, സത്യധാര, സോഷ്യല്‍ സര്‍വ്വേ, കര്‍മനിധി, മദീന പാഷന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയ ബഹുമുഖ പദ്ധതികളുമായി ലീഡേഴ്‌സ് കാരവാന്‍ എത്തിച്ചേരുന്നത്.
ജില്ലയിലെത്തിച്ചേരുന്ന കേന്ദ്രങ്ങള്‍: നാലാം തീയതി രാവിലെ ഒമ്പതിന് പെരുമ്പാവൂര്‍ ചെറുവേലിക്കുന്ന് സഹചാരി സെന്റര്‍, വൈകിട്ട് നാലിന് കോതമംഗലം ഇഞ്ചൂര് അല്‍മദ്‌റസത്തുല്‍ ജലാലിയ്യ, വൈകിട്ട് 6.30ന് മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ശിഹാബ് തങ്ങള്‍ സൗധം, അഞ്ചാം തീയതി രാവിലെ ഒമ്പതിന് കൊച്ചി കച്ചേരിപ്പടി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, വൈകിട്ട് നാലിന് കളമശേരി തൃക്കാക്കര ദാറുസ്സലാം മദ്‌റസ്സ, വൈകിട്ട് 6.30ന് ആലുവ സമസ്ത ജില്ലാ കാര്യാലയം കുട്ടമശ്ശേരി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റി തുടക്കം കുറിക്കുന്ന സ്‌നേഹതണല്‍ പ്രവര്‍ത്തകനൊരു കൈത്താങ്ങ് പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് നല്‍കിയ രജിസ്‌ട്രേഷന്‍ ഫോം ലീഡേഴ്‌സ് കാരവനില്‍ ജില്ലാ കമ്മറ്റിയെ തിരിച്ചേല്‍പ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങളും ജനറല്‍ സെക്രട്ടറി പി.എം ഫൈസലും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."