മെട്രോ റെയില്‍ വന്നാല്‍ മാത്രം കൊച്ചിയിലെ ഗതാഗത കുരുക്ക് അഴിയില്ല: പി.ടി തോമസ് എം.എല്‍.എ
കൊച്ചി: മെട്രോ റെയില്‍ വന്നാല്‍ മാത്രം കൊച്ചിയിലെ ഗതാഗത കുരുക്ക് അഴിയില്ലെന്ന് പി.ടി തോമസ് എം.എല്‍.എ. വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്ന തമ്മനം പുല്ലേപ്പടി റോഡ് മെട്രോയ്ക്കൊപ്പം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ മെട്രോ ജനങ്ങള്‍ക്ക് പൂര്‍ണമായും ഗുണം ചെയ്യൂ. മെട്രോയ്ക്കൊപ്പം എം.ജി റോഡു മുതല്‍ കാക്കനാട് വരെയുള്ള റോഡ് വരുന്നതോടെ കൊച്ചിയുടെ ഗതാഗത കുരുക്ക് ശമിക്കും.
അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് കേരളയുടെ നേതൃത്വത്തില്‍ നടത്തിയ കൊച്ചിമെട്രോ നഗര ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ജിനീയര്‍മാര്‍ ദീര്‍ഘവീക്ഷണം ഉള്ളവരാകണമെന്നും സര്‍ക്കാര്‍ പദ്ധതികളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ മടികാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ കൊച്ചിയുടെ മുഖഛായ മാറ്റുമെന്ന് കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. രാത്രികാലങ്ങളില്‍ പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാമെന്നതാണ് വലിയ പ്രത്യേകത. കനത്ത സുരക്ഷയോടെയാവും മെട്രോ പ്രവര്‍ത്തിക്കുന്നത്. ട്രെയിന്‍ ഓടിച്ച് മാത്രം മെട്രോ ലാഭത്തിലാകില്ല. അതിന് കൂട്ടായ പദ്ദതികള്‍ വേണം. ലോകോത്തര നിലവാരത്തിലുള്ള മെട്രോ പദ്ധതിയാണ് കൊച്ചിയിലേതെന്നും അദ്ദേഹം പറഞ്ഞു. എം.ശിവാനന്ദന്, കെ.സുന്ദരന്‍, ബിനാ സി.ബാലകൃഷ്ണന്, സൂസന് തോമസ്, ഡാനി തോമസ്, കുര്യന് മാത്യു, റോസ് മേരി ഫ്രാന്‍സിസ്, സി.ടി.എബ്രഹാം, യാക്കൂബ് മോഹന്‍ ജോര്‍ജ്, ടി.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."