കൃഷ്ണപുരം-മാമ്പ്രക്കന്നേല്‍ മേല്‍പ്പാല നിര്‍മാണം അനിശ്ചിതത്തില്‍
കായംകുളം:കൃഷ്ണപുരം മുക്കട ജംഗ്ഷന് കിഴക്ക് വശത്തെ മാമ്പ്രക്കന്നേല്‍ ലെവല്‍ക്രോസിലെ യാത്രാദുരിതത്തിന് പരിഹാരം കാണാന്‍ മേല്‍പ്പാലം നിര്‍മ്മിയ്ക്കുമെന്ന പ്രഖ്യാപനം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപ്പിലാക്കാത്തതിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമായി.
റയില്‍വേ മേല്‍പ്പാലം ഉടന്‍ നിര്‍മിയ്ക്കണമെന്നാവശ്യവുമായി നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധ സമരം ആരംഭിച്ചു.സമരത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സന്നദ്ധ സംഘടനകളും പങ്കാളികളായി.ഒരുലക്ഷം പേരുടെ ഒപ്പുശേഖരിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിക്കാനും ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ലെവല്‍ ക്രോസിന് സമീപം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാ പഞ്ചായത്ത് അംഗം അരിതാബാബു ഉദ്ഘാടനം ചെയ്തു.ചിറപ്പുറത്ത് മുരളി അധ്യക്ഷത വഹിച്ചു.എം.വി ശ്യാം,രാധാമണി,എസ് രാജേന്ദ്രന്‍,മഠത്തില്‍ ബിജു,സുള്‍ഫിക്കര്‍,മുഹമ്മദ്കുഞ്ഞ്,പാറയില്‍ രാധാകൃഷ്ണന്‍,കെ കെ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ റെയില്‍ വേ ബഡ് ജറ്റിലും ഇവിടെ മേല്‍പ്പാലം നിര്‍മ്മിയ്ക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു ,ദേശീയപാതയില്‍നിന്ന് വള്ളികുന്നം ഭാഗത്തേക്കും കെ.പി. റോഡിലേക്കുമുള്ള പ്രധാന റോഡിലാണ് മാമ്പ്രക്കന്നേല്‍ ലെവല്‍ക്രോസ് സ്ഥിതി ചെയ്യുന്നത്. കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള തീവണ്ടികള്‍ കടന്നുപോകുന്നതിനാല്‍ ഗേറ്റ് നിരന്തരം അടച്ചിടുന്നത്
യാത്രക്കാരെ ദുരിതത്തിലാക്കുകയാണ് ഇതിനു പരിഹാരം കാണാനാണ് മേല്‍പ്പാലം നിര്‍മ്മിയ്ക്കണ മെന്നാവശ്യം ശക്തമായത് ,ഇരുഭാഗത്തേക്കും തീവണ്ടികള്‍ പോകാനുണ്ടെങ്കില്‍ ഗേറ്റ് തുറക്കാന്‍ വളരെ നേരം യാത്രക്കാര്‍ കാത്തുകിടക്കേണ്ട ഗതികേടാണ് ഉള്ളത്,ചിലസമയങ്ങളില്‍ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ ക്യൂ ദേശീയപാത വരെ നീളും. ഇതിനുപുറമെ തീവണ്ടി കടത്തിവിടാനായി അടയ്ക്കുന്ന ഗേറ്റ് പലപ്പോഴും തുറക്കാന്‍ കഴിയാത്ത സ്ഥിതിയുമുണ്ട്. ഗേറ്റ് തകരാറിലായാല്‍ വാഹനങ്ങള്‍ ക്ക് ക്രോസ് കടക്കണമെങ്കില്‍ മണിക്കൂറുകളോളംകാത്ത് കിടക്കേണ്ടിയും വരുന്നു.
കൃഷ്ണപുരം നിവാസികളുടേയും യാത്രക്കാരുടേയും വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് മാമ്പ്രക്കന്നേല്‍ മേല്‍പ്പാലം ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കെ സി വേണുഗോപാല്‍ എം പി യും പ്രഖ്യാപനം നടത്തിയിരുന്നു.
ഇതേ തുടര്‍ന്ന് റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍വ്വേ നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയുംചെയ്‌തെങ്കിലും മേല്‍പ്പാലം നിര്‍മാണം പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."