യവനിക അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു
മാവേലിക്കര: യവനിക ഫിലിം സൊസൈറ്റിയുടെ മുന്നാമത് ചലചിത്രോത്സവമായ യവനിക 2016 ന് മാവേലിക്കരയില്‍ തിരിതെളിഞ്ഞു.
സംവിധായകന് പി.എസ്.മനു ഉദ്ഘാടനം ചെയ്തു. ചെയര്മാന് മധു വാരണാസി അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ മധു ഇറവങ്കര മുഖ്യ പ്രഭാഷണം നടത്തി. ചിലര്‍ വഴിപാടായാണ് തിരുവനന്തപുരത്ത് നടന്ന ചലച്ചിത്രോത്സവത്തിലേക്ക് പോകുന്നതെന്നും മൂല്യമുള്ള അത്തരം സിനിമകള്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഇവരാരും തന്നെ അവിടെക്ക് തിരിഞ്ഞു നോക്കില്ല. ഈശ്വരന് നമ്പൂതിരി, കെ.കുഞ്ഞുകുഞ്ഞ്, നാരായണന് നമ്പൂതിരി, വീണാ സരസ്വതി, ഹരീഷ് ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ചിത്രമായി മണ്ട്രോ തുരുത്തും ശേഷം ചെട്ടികുളങ്ങര കെട്ടുകാഴ്ചയെന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. 31ന് രാവിലെ 11ന് റോക്കറ്റ്, 2 ന് കളിയച്ചന്, 4 ന് തമിഴ് സിനിമ കാക്കൈ മുട്ടൈ, വൈകിട്ട് 6ന് ഇംഗ്ലീഷ് സിനിമ 'ലൈക്ക് സംവണ്‍ ഇന്‍ ലൗ എന്നീ സിനിമകളുടെ പ്രദര്‍ശനം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."