വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറി സ്വകാര്യവത്കരണം ഉപേക്ഷിക്കണം: മോന്‍സ് ജോസഫ്
പെരുവ: പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ന്യൂസ്പ്രിന്റ് ഫാക്ടറി സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ദേശദ്രോഹ നടപടി ഉപേക്ഷിക്കണമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.
കേരളാ കോണ്‍ഗ്രസ് (എം) മുളക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പെരുവ പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ കൂട്ടധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുക, റേഷന്‍ കടകളില്‍ നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക, എട്ടുമാസമായി കുടിശിഖ കിടക്കുന്ന കര്‍ഷക പെന്‍ഷന്‍ എത്രയും പെട്ടെന്ന് വിതരണം ചെയ്യുക, കാരുണ്യ ചികിത്സാ പദ്ധതിയിലെ മുഴുവന്‍ അപേക്ഷകര്‍ക്കും ധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കേരളാ കോണ്‍ഗ്രസ് (എം) ധര്‍ണ നടത്തിയത്.
പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടുവേലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കീഴൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കുരുവിള ആഗസ്തി സമരപ്രഖ്യാപനം നടത്തി. പാര്‍ട്ടി ഭാരവാഹികളായ ഒ.ടി രാമചന്ദ്രന്‍ നായര്‍, ജയ്‌മോള്‍ ജോര്‍ജ്ജ്, ജോര്‍ജ്ജ് തേക്കിന്‍കാട്, ലൂക്കാച്ചന്‍ മംഗളായിപ്പറമ്പില്‍, സാബു കുന്നേല്‍, ബിജു ചിറ്റേത്ത്, സിനി ജെയിന്‍, ജോണി ഉറവങ്കര, വര്‍ഗീസ് കാളാരി, സേവ്യര്‍ കൊല്ലപ്പള്ളി, ഷാജി കൊല്ലംപറമ്പില്‍, ജോഷി പെരുമാലില്‍, അബ്രാഹം ചെറുവേലി, പി.സി രാജു, ജോണി പാറപ്പുറം, ജോര്‍ജ്ജ് കടമ്പംകുഴി, കുര്യന്‍ കരോട്ടുപുത്തന്‍പുര എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."