ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ അവര്‍ ഒത്തു ചേര്‍ന്നു ഇരുപത് വര്‍ഷത്തിന് ശേഷം
ഈരാറ്റുപേട്ട: ഇരുപത് വര്‍ഷം മുന്‍പ് പടിയിറങ്ങിയ കലാലയ മുറ്റത്തേക്ക് ഇന്നലെ എല്ലാവരും തിരികെയെത്തിയപ്പോള്‍ പലര്‍ക്കും അ്ത്ഭുതമായിരുന്നു.
ഇനിയൊരിക്കലും കാണാന്‍ സാധിക്കില്ലെന്ന് കരുതിയ അധ്യാപകരും അവര്‍ പഠിപ്പിച്ച വിദ്യാര്‍ഥികളും ഒത്തുകൂടിയപ്പോള്‍ വിദ്യാര്‍ഥികളുടെ മുഖത്ത് അധ്യാപകരെ കാണുന്ന ഭയമുണ്ടായിരുന്നില്ല. എല്ലാവരുടെയും മുഖത്ത് സന്തോഷച്ചിരികള്‍ മാത്രമായിരുന്നു. പലരും പഴയകാല സ്മരണകള്‍ പങ്കുവച്ചു നഷ്ടമായ പഴയ കാലം ഓര്‍ത്തെടുത്തു. ഒത്തുകൂടിയപ്പോള്‍ പഴയ സഹപാഠികളില്‍ ഒരാള്‍ നഗരസഭാ കൗണ്‍സിലര്‍, മറ്റൊരാള്‍ കാഥികന്‍ അങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്നവരായി.
താന്‍ അറിവ് പകര്‍ന്നു നല്‍കിയവര്‍ നല്ല നിലയില്‍, നല്ല ജീവിതം കെട്ടിയുയര്‍ത്തിയതറിഞ്ഞപ്പോള്‍ അധ്യാപകരും പറഞ്ഞു നിങ്ങളേപ്പോലുള്ള വിദ്യാര്‍ഥികളാണ് ഞങ്ങളുടെ സമ്പത്ത്.
ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 97-98 ബാച്ചിലെ പൂര്‍വ വിദ്യാഥികളാണ് സംഗമത്തിനു നേതൃത്വം നല്‍കിയത്. ഓര്‍മ്മ ജി.എച്ച്.എസ്.എസ്. എന്ന വാട്ടസാപ്പ് ഗ്രൂപ്പാണ് ഇത്തരത്തിലൊരു സംഗമത്തിന് വഴിയൊരുക്കിയത്.ഗ്രൂപ്പിലൂടെ പഴയ സഹപാഠികളെ ബന്ധപ്പെട്ടും മുന്‍ അധ്യാപകരുടെ അഡ്രസ് ശേഖരിച്ചും നേരില്‍ കണ്ടുമാണ് പ്രോഗ്രാമിനു ക്ഷണിച്ചത്. വ്യാഴാഴ്ച 2 മണിക്ക് പ്രോഗ്രാമിനു തുടക്കം കുറിച്ചു പ്രയാധിക്യം മറന്നെത്തിയ അധ്യാപകരെ പൊന്നാട നല്‍കി ആദരിച്ചു. ആദരവെറെ ഏറ്റുവാങ്ങിയ അധ്യാപകര്‍ സന്തോഷം പങ്കുവെച്ചു.
ഈ മാതൃക ഇനിയും തുടരണമെന്നും എന്തു കൊണ്ടും പ്രശംസനീയമാണന്നും അവര്‍ പറഞ്ഞു. ഈ കലാലയത്തെ ഉയര്‍ച്ചയില്‍ എത്തിക്കാന്‍ ചെറു മക്കളെ ഈ സ്‌കൂളില്‍ എത്തിക്കണമെന്നും പൂര്‍വ്വ അധ്യാപകര്‍ അഭ്യര്‍ത്ഥിച്ചു.
പൂര്‍വ വിദ്യാര്‍ഥിയും നഗര സഭാ കൗണ്‍സിലറുമായ ഇല്‍മുന്നിസാ ഷാഫി അധ്യക്ഷത വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ കെ.പി മുജീബ്, ഗവ. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ശുക്കൂര്‍, മുന്‍ ഹെഡ്മാസ്റ്റര്‍ മാത്യൂ മാത്യൂ,വി.ജെ സെബാസ്റ്റ്യന്‍, അധ്യാപകന്‍ ഇസ്മഈല്‍, സുജാത, ഭാരതി, സൂസമ്മ, അന്നമ്മകുട്ടി,പി.ടി പ്രസിഡന്റ് അനസ് , വി.എസ് നവാസ്, കെ.എ ഷമീര്‍ , പി.എസ് അനസ്, കെ.പി നസീബ്, എം.എം ഷാഹുല്‍, റ്റി.എ. സിറാജ്, കെ.എ. അന്‍സര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ സിറാജ് സ്വാഗതവും,വി.എസ് നവാസ് നന്ദിയും പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ഥിയും കാഥികനുമായ വി.എം.എ സലാം കവിത അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."