ഇടനിലക്കാരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി: കൃഷി മന്ത്രി
തൊടുപുഴ : ഇടനിലക്കാര്‍ കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍ നിന്നും സംഭരിച്ച ഉല്‍പ്പന്നങ്ങള്‍ ഇരട്ടിവില നല്കി ഇടനിലക്കാരില്‍നിന്നും ചില വി.എഫ്.പി.സി.കെ ഉദ്യോഗസ്ഥര്‍ വാങ്ങിയകാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കര്‍ഷകരില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കേണ്ടതിനുപകരം സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഉദ്യോഗസ്ഥര്‍ ആ സ്ഥാനത്ത് ഉണ്ടാകില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. കേരള ഗ്രാമീണ്‍ ബാങ്കിന്റെ വട്ടവടയില്‍ ആരംഭിച്ച ശാഖ ഉദ്ഘാടനവും കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് പലിശ തുക സര്‍ക്കാര്‍ സബ്സിഡി ആയി നല്‍കും. ഇതിനായി കൃഷിവകുപ്പ് ബാങ്കുമായി ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. കീടനാശിനി ഉഴിവാക്കി പൂര്‍ണമായും ജൈവ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രമായി ഈ പ്രദേശത്തെ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കും. വട്ടവടമേഖലയിലെ കൃഷിക്ക് ജലലഭ്യത ഉറപ്പാക്കാന്‍ അഞ്ച് തടയിണകള്‍ പൂര്‍ത്തിയാക്കും. ഇതിന്റെ സാങ്കേതിക തടസങ്ങള്‍ പരിഹരിക്കാന്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നേ#ാളജിയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."