കഞ്ചാവുമായി വിദ്യാര്‍ഥിനിയും സുഹൃത്തും പിടിയില്‍
വണ്ടിപ്പെരിയാര്‍: തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായെത്തിയ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ടു വിദ്യാര്‍ഥികളെ വള്ളക്കടവില്‍ വനപാലകര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു.കൊല്ലം പെരുനാട് വിനോദ് നിവാസില്‍ ബിവിന്‍ (23), തൃശൂര്‍ സ്വദേശിയും ബംഗലുരു സോമേശ്വരപുരത്ത് തമാസക്കാരിയുമായ ഐശ്വര്യ ലക്ഷ്മി (21)എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയാണ് കഞ്ചാവുമായെത്തിയ ഇവരെ വനപാലകര്‍ കസ്റ്റഡിയിലെടുത്തത്.ബംഗലുരുവില്‍ പഠിക്കുകയാണ് ഇരുവരും. തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി ഇരുവരും എട്ടു മണിയോടെ ബൈക്കില്‍ വള്ളക്കടവ് വനംവകുപ്പ് ചെക്ക്പോസ്റ്റിലെത്തി. ഗെവി റൂട്ടിലേക്ക് ഓട്ടോറിക്ഷ കടന്നു പോകാന്‍ ചെക്കു പോസ്റ്റു തുറന്നപ്പോള്‍ സൈഡില്‍ കൂടി ഇവരും ചെക്കു പോസ്റ്റു കടന്നു. ബൈക്ക് യാത്ര നിരോധിച്ചിരിക്കുന്ന കാനനപാതയാണിത്. സംശയം തോന്നിയ വനപാലകര്‍ പിന്തുടര്ന്നു. വന്യമൃഗങ്ങളെ കണ്ടു ഭയന്ന് റോഡരികില്‍ നിന്ന ഇവരുടെ ബാഗ് വനപാലകര്‍ പരിശോധിച്ചു.
കഞ്ചാവുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് വണ്ടിപ്പരിയാര്‍ പൊലിസിനു കൈമാറി. പൊലിസ് പരിശോധനയില്‍ ബാഗില്‍ നിന്നും 700 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഐശ്യര്യ ലക്ഷ്മിയെ മറയാക്കി ബിവിന്‍ പലതവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയതായാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."