വിനോദസഞ്ചാരികളുടെ കാര്‍ മറിഞ്ഞു
മൂന്നാര്‍: മാട്ടുപ്പെട്ടി റോഡില്‍ ഹൈറേഞ്ച് സ്കൂളിനു സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച കാര്‍ റോഡില്‍ നിന്നും നിയന്ത്രണം തെറ്റി താഴേയ്ക്ക് പതിച്ചെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. തലകുത്തനെ സ്വിഫ്റ്റ് കാര്‍ മറിഞ്ഞെങ്കിലും കോട്ടയം സ്വദേശികളായ അഞ്ചംഗ സംഘം അത്ഭുതരമായി രക്ഷപെട്ടിരുന്നു.
കാര്‍ മറിഞ്ഞ സ്ഥലത്ത് സുരക്ഷാ ഭിത്തിയോ കലുങ്കുകളോ ഇല്ലായിരുന്നു. മാട്ടുപ്പെട്ടി റോഡില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ആവശ്യമായ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല.
മാട്ടുപ്പെട്ടിയിലേക്ക് നൂറു കണക്കിന് വാഹനങ്ങളാണ് ദിനവും കടന്നു പോകുന്നത്. ഇത്രയും വാഹനങ്ങള്‍ കടന്നു പോകുമ്പോഴും വളവുകളെ സൂചിപ്പിക്കുന്ന ബോര്‍ഡുകളോ സൂചനകളോ ഇല്ലാത്തത് ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കയറ്റവും ഇറക്കവും, നിറയെ വളവുകളുമുള്ള ഈ റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാരും സഞ്ചാരികളും ദീര്‍ഘനാളുകളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."