ഇറാന് സന്ദര്‍ശനം കഴിഞ്ഞ് മോദി തിരിച്ചെത്തി
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഇറാന് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തി. കഴിഞ്ഞദിവസം രാത്രിയാണ് ഡല്‍ഹിയില്‍ എത്തിയത്. സന്ദര്‍ശനം പൂര്‍ണവിജയമായിരുന്നെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉടമ്പടികളുടെ ഫലങ്ങള്‍ രാജ്യം താമസിയാതെ അനുഭവിക്കുമെന്നും മോദി പറഞ്ഞു. ഊഷ്മളമായ സ്വീകരണത്തിന് പ്രധാനമന്ത്രി ട്വിറ്റ്വറില്‍ ഇറാനോട് നന്ദി അറിയിച്ചു.
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖം വികസിപ്പിക്കുന്നതിനുള്ള കരാര്‍ ഉള്‍പ്പെടെ 12 കരാറുകള്‍ ഇന്ത്യയും ഇറാനും ഒപ്പുവച്ചു. ഇതിനായി ഇന്ത്യ 500 മില്യന്‍ അമേരിക്കന്‍ ഡോളര്‍ മുതല്‍മുടക്കും. പാകിസ്താനെ ഒഴിവാക്കി മധ്യേഷ്യയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ചരക്കുനീക്കം നടത്താന്‍ സാധിക്കുമെന്നതാണു ചബഹാര്‍ തുറമുഖത്തിന്റെ പ്രാധാന്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ നിര്‍ണായക മുന്നേറ്റമാണ് കരാര്‍വഴി നടപ്പാക്കുകയെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി അറിയിച്ചിരുന്നു. 15 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇറാന് സന്ദര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."