HOME
DETAILS
MAL
വ്യാപാരിയുടെ വീട്ടില്‍ നിന്നു നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
backup
December 31 2016 | 03:12 AM
ശ്രീകണ്ഠപുരം: ചെങ്ങളായിലെ വ്യാപാരിയുടെ വീട്ടില്‍ നിന്നു 540 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. വീടിന്റെ പുറകില്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു. അരിമ്പ്ര സ്വദേശി അഹമ്മദിനെ (60)അറസ്റ്റ് ചെയ്തു. ശ്രീകണ്ഠപുരം എസ്.ഐ പി.ബി സജീവും സംഘവുമാണ് പരിശോധന നടത്തിയത്. ഇയാളുടെ മകന് ബാഷ ഓടി രക്ഷപ്പെട്ടു. മൈസൂരുവില്‍ നിന്ന് വന്‍തോതില്‍ പാന്‍മസാലകള്‍ കടത്തിക്കൊണ്ടു വന്ന് അഹമ്മദും മകനും ചേര്‍ന്ന് ശ്രീകണ്ഠപുരം, ചെങ്ങളായി, നിടിയേങ്ങ, കൊയ്യം മേഖലയിലെ ചെറുകിട കടകളില്‍ കാറില്‍ വിതരണം ചെയ്യുകയാണ് പതിവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."