HOME
DETAILS
MAL
'ദി കണ്ണൂര്‍ ബീച്ച് റണ്‍' മാരത്തണ്‍ ഫെബ്രുവരി 12ന്
backup
December 31 2016 | 03:12 AM
കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിക്കുന്ന രണ്ടാമത് 'ദി കണ്ണൂര്‍ ബീച്ച് റണ്‍' 2017 ഫെബ്രുവരി 12ന്. 55,000, 25,000 എന്നിങ്ങനെ കാഷ് പ്രൈസുകള്‍ സമ്മാനിക്കുന്ന മാരത്തണില്‍ 1000ത്തിലേറെ പേര് പങ്കെടുക്കും. പങ്കെടുക്കുന്നവര്‍ക്കായി ജനുവരി 14,15 തിയതികളില്‍ കണ്ണൂരില്‍ പ്രശസ്ത മാരത്തണ്‍ പരിശീലകന് അജിത് മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും. മത്സരത്തിലൂടെ ലഭിക്കുന്ന തുക കണ്ണൂരിന്റെ കായിക വികസനത്തിനായി ഉപയോഗിക്കും. വാര്‍ത്താസമ്മേളനത്തില്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സി.വി ദീപക്, മാത്യു സാമുവല്‍, സച്ചിന് സൂര്യകാന്ത്, പി ഷഹിന്‍, എ.കെ മുഹമ്മദ് റഫീഖ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."