HOME
DETAILS

തീക്ഷ്ണാനുഭവങ്ങള്‍ പങ്കുവച്ച് പാനൂരില്‍ മാധ്യമ പ്രവര്‍ത്തക സംഗമം

  
backup
December 31 2016 | 03:12 AM

%e0%b4%a4%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%be%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%99%e0%b5%8d%e0%b4%95

പാനൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന മുന്‍മന്ത്രി പി.ആര്‍ കുറുപ്പിന്റെ ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഒരുക്കിയ പാനൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ സംഗമം വേറിട്ട അനുഭവമായി. രാഷ്ടീയ സംഘര്‍ഷങ്ങള്‍ക്ക് എന്നും വേദിയായിരുന്ന പാനൂര്‍ മേഖലയില്‍ പലപ്പോഴും തങ്ങള്‍ക്ക് നേരിടേണ്ടി വന്നിരുന്ന ദുരനുഭവങ്ങളാണ് പലര്‍ക്കും പങ്ക് വെക്കാനുണ്ടായിരുന്നത്. തങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ എങ്ങനെ സമൂഹത്തിന് നേട്ടമായി എന്ന കാര്യവും മാധ്യമ പ്രവര്‍ത്തകര്‍ പങ്കുവച്ചു. രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ തങ്ങള്‍ക്ക് ചുറ്റും കാണുന്ന കാര്യങ്ങള്‍ വാര്‍ത്തയാക്കി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരം കാണുമ്പോഴും പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. മാതൃഭൂമി കണ്ണൂര്‍ ബ്യൂറോ ചീഫ് കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പാനൂര്‍ പ്രസ്‌ഫോറം പ്രസിഡന്റ് കെ.കെ സജീവ് കുമാര്‍ അധ്യക്ഷനായി. വി.പി.സി പാനൂര്‍, വി.പി ജിതേഷ്, നൗഷാദ് അണിയാരം, ടി.പി നൗഫല്‍, റഷീദ് അണിയാരം, ശശീന്ദ്രന്‍ പാട്യം എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago