വീട്ടമ്മയുടെ കൈ തല്ലിയൊടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
വിദ്യാനഗര്‍: ഹര്‍ത്താല്‍ ദിനത്തില്‍ ഉളിയത്തടുക്കയില്‍ കട തീവച്ചു നശിപ്പിച്ച കേസിലെ പ്രതികളെ പൊലിസിനു കാട്ടിക്കൊടുത്തുവെന്നാരോപിച്ചു വീട്ടില്‍ കയറി സ്ത്രീയുടെ കൈ തല്ലിയൊടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബി.ജെ.പി പ്രവര്ത്തകന് ഉളിയത്തടുക്കയിലെ സന്തോഷ് ഗട്ടി(35)യാണ് അറസ്റ്റിലായത്. ഉളിയത്തടുക്കയിലെ പ്രീതാനന്ദന്റെ ഭാര്യ സുജാത(42)യെ അക്രമിച്ചതായാണു പരാതി. കഴിഞ്ഞ 15നു രാത്രിയിലാണു കേസിനാസ്പദമായ സംഭവം. ഇടതുമുന്നണി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ ഉളിയത്തടുക്കയില്‍ ഒരു കട തീവെച്ച് നശിപ്പിച്ചിരുന്നു. സംഭവത്തില്‍ ഏതാനും ബി.എം.എസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചൂണ്ടിക്കാട്ടിയതു സുജാതയുടെ കുടുംബമാണെന്നായിരുന്നു ആരോപണം.
ആദ്യം കാസര്‍കോട് പൊലിസാണ് കേസ് അന്വേഷിച്ചത്. സംഭവം നടന്നതു വിദ്യാനഗര്‍ പൊലിസ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് അങ്ങോട്ട് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."