ക്ഷീരകര്‍ഷകന് വകുപ്പും പഞ്ചായത്തും സബ്‌സിഡി നല്‍കും: മന്ത്രി കെ.രാജു
പാലക്കാട്: പരമ്പരാഗതമുള്‍പ്പെടെയുള്ള എല്ലാ ക്ഷീരകര്‍ഷക സംഘങ്ങള്‍ക്കും ഒരു ലിറ്റര്‍ പാലിന് ക്ഷീര വികസന വകുപ്പ് ഒരുരൂപയും ഗ്രാമ പഞ്ചായത്തുകള്‍ മൂന്ന് രൂപയും സബ്‌സിഡി നല്‍കാന്‍ തീരുമാനമായതായി ക്ഷീരവികസന-മൃഗസംരക്ഷണ-വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു.
ക്ഷീരവികസന വകുപ്പിന്റേയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ കോണിക്കഴി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ കരിമ്പാല ഓഡിറ്റോറിയത്തില്‍ നടന്ന ദ്വിദ്വിന ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . വകുപ്പും പഞ്ചായത്തും സബ്‌സിഡി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എതിര്‍പ്പുകള്‍ പരിഹരിച്ചുകൊണ്ടാണ് തീരുമാനത്തിലെത്തിയതെന്ന് മന്ത്രി വ്യക്തമാക്കി.
കൂടാതെ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ കന്നുകാലികളെയും ഇന്‍ഷൂര്‍ ചെയ്യും. നടപ്പു വര്‍ഷം 40,000 കന്നുകാലികളെ ആദ്യഘട്ടമായി ഇന്‍ഷൂര്‍ ചെയ്യും.ഇന്‍ഷൂറന്‍സ് തുകയുടെ 75 ശതമാനം സര്‍ക്കാറും തദ്ദേശ വകുപ്പും സംയുക്തമായി നല്‍കും. ബാക്കിയുള്ള 25 ശതമാനം മാത്രം ക്ഷീരകര്‍ഷകന്‍ കൈയില്‍ നിന്ന് എടുത്താല്‍ മതിയാകും. അടുത്തവര്‍ഷം ബാക്കിയുള്ള കന്നുകാലികളെ ഇന്‍ഷൂര്‍ ചെയ്യും.
ഏറ്റവും കുറവ് പ്രിമീയം തുക നിര്‍ദേശിക്കുന്ന പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനികളെ ആശ്രയിച്ചാവും ഇന്‍ഷൂറന്‍സ് നടപ്പാക്കുകയെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി തുക 10,000ത്തില്‍ നിന്ന് പരമാവധി 20,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടില്‍ 40 ശതമാനമാണ് നിലവില്‍ കാര്‍ഷികവികസനത്തിനുള്ളത്. ക്ഷീരവികസനത്തിന് പ്രത്യേക പദ്ധതികളും ഫണ്ടും കണ്ടെത്താന്‍ പഞ്ചായത്തുകളുടെ ഇടപെടല്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകരുടെ ആശങ്കയും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ബാങ്ക് അക്കൗണ്ട് വഴി പണമിടപാട് നടത്താനുള്ള നിര്‍ദേശങ്ങള്‍ സംഘങ്ങള്‍ക്കും മില്‍മയ്ക്കും നല്‍കിയിട്ടുള്ളതായി മന്ത്രി പറഞ്ഞു.
കാലിതീറ്റ വിലവര്‍ധന നിയന്ത്രിക്കാന്‍ ഈ മേഖലയിലെ സ്വകാര്യ കമ്പനികളെ നിയന്ത്രിക്കും. കേരള ഫീഡ്‌സ് വഴി വേണ്ടത്ര അളവില്‍ കാലിതീറ്റ ഉത്പാദനം നടത്തും. ക്ഷീരകര്‍ഷകന് തീറ്റപ്പുല്‍കൃഷി നടത്താന്‍ 15,000 രൂപ സബ്‌സിഡി നല്‍കും.
ക്ഷീരകര്‍ഷകന്‍ ഉത്പാദിപ്പിക്കുന്ന തീറ്റപ്പുല്‍ വകുപ്പ് ഏറ്റെടുക്കുകയും അത്തരത്തില്‍ ക്ഷീരകര്‍ഷകന് പണം കണ്ടെത്താനുള്ള അവസരവും ഉണ്ടാക്കും. കര്‍ഷകരില്‍ നിന്ന് ഏറ്റെടുക്കുന്ന പാലിന് ലിറ്ററിന് 34 മുതല്‍ 36 വരെ വിലവര്‍ധിപ്പിക്കാന്‍ മില്‍മയോട് നിര്‍ദേശിക്കും.
രണ്ട് വര്‍ഷം കൊണ്ട് ക്ഷീര വികസന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
കേരളത്തില്‍ 75 ശതമാനവും പാല്‍ സ്വയമാണ് ഉത്പാദിപ്പിക്കുന്നത്. സര്‍ക്കാരും മില്‍മയും ക്ഷീരസംഘവും ക്ഷീരകര്‍ഷകരും ഒത്തോരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ബാക്കിയുള്ള 25 ശതമാനത്തില്‍ കൂടി സ്വയംപര്യാപ്തമാക്കാം.
സംസ്ഥാനത്തെ ലക്ഷകണക്കിന് പേര്‍ ആശ്രയിക്കുന്ന ക്ഷീരവകസന മേഖലയിലുള്ള കുടുംബത്തിന്റെ വരുമാനവും ജീവിത നിലവാരവും ഉയര്‍ത്താം. സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പാലിന്റെ പരിശോധന ചെക്ക്‌പോസ്റ്റുകളില്‍ കര്‍ശനമാക്കുന്നതിലൂടെ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കൂടി പരിഹരിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പി.ഉണ്ണി എം.എല്‍.എ. അധ്യക്ഷനായി. ഡെയറി ന്യൂസ് ലെറ്ററിന്റെ പ്രകാശനവും മന്ത്രി കെ.രാജു നിര്‍വഹിച്ചു. കോണിക്കഴി ക്ഷീര സംഗമ കമ്മിറ്റി പ്രസിഡന്റും ചെയ്ര്‍മാനുമായ കെ.ഗോപിദാസ് ന്യൂസ് ലെറ്റര്‍ ഏറ്റുവാങ്ങി.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും ക്ഷീരസംഗമകമ്മിറ്റി ജനറല്‍ കണ്‍വീനറുമായി വി.പി.സുരേഷ്‌കുമാര്‍ പദ്ധതി വിശദീകരിച്ചു .ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ് റിപ്പോര്‍ട്ട് അവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ,ശാന്തകുമാരി സംഗമത്തോടനുബന്ധിച്ച് നടന്ന ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി.ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷന്‍ മറ്റ് ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ഡെയറി ക്വിസ് വിജയികള്‍ക്കുള്ള സമ്മാനദാനം , കന്നുകാലി പ്രദര്‍ശനത്തിലെ ഉരുക്കളുടെ ഉടമകള്‍ക്കുള്ള സമ്മാനദാനം എന്നിവയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."