ജില്ലയില്‍ 318 ക്ഷീര സഹകരണ സംഘങ്ങള്‍; 30000 ക്ഷീര കര്‍ഷകര്‍
പാലക്കാട്: കേരളത്തിലെ ഏറ്റവും കൂടുതല്‍ പാല്‍ ഉത്പാദിപ്പിക്കുന്ന ജില്ല എന്ന സ്ഥാനം കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി പാലക്കാട് ജില്ല നില നിര്‍ത്തിപോരുകണെന്ന് ക്ഷീര വികസനവകുപ്പിന്റേയും ക്ഷീര സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ കോണിക്കഴി കരിമ്പാലയില്‍ ഓഡിറ്റോറിയത്തിന്‍ നടന്ന ക്ഷീരകര്‍ഷകസംഗമത്തില്‍ നടത്തിയ റിപ്പോര്‍ട്ട് അവതരണത്തില്‍ ക്ഷീര വികസനവകുപ്പ് ഡയറക്ടര്‍ ജോര്‍ജ്ജ് കുട്ടി ജേക്കബ് വ്യക്തമാക്കി. ജില്ലയിലെ 318 ക്ഷീരസഹകരണ സംഘങ്ങള്‍ പ്രതിദിനം രണ്ട് നേരം എന്ന കണക്കില്‍ പാല്‍ നല്‍കി വരുന്ന 30000 ത്തോളം കര്‍ഷകരില്‍ നിന്നും ശരാശരി ഒരു ദിവസം 2.60 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നു. സംഘങ്ങള്‍ പ്രാദേശികമായി വില്‍പ്പന കഴിഞ്ഞ് വരുന്ന ശരാശരി രണ്ട് ലക്ഷം ലിറ്റര്‍ പാല്‍ മില്‍മയിലേക്ക് പ്രതിദിനം നല്‍കി വരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പാല്‍ സംഭരണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ച് ശതമാനം വളര്‍ച്ചയാണ് ജില്ലയ്ക്ക് നേടുവാന്‍ കഴിഞ്ഞിട്ടുള്ളത്.
തീറ്റപ്പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം, ക്ഷീരസംഘങ്ങളുടെ ആധുനികവത്ക്കരണം, വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍, കാലിത്തീറ്റ ഇന്‍സെന്റീവ്, പാല്‍ ഗുണമേന്മ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണം മുതലായ പദ്ധതികള്‍ക്കായി ഈ വര്‍ഷം 576.43 ലക്ഷം ക്ഷീരവികസന വകുപ്പില്‍ നിന്നും ക്ഷീരകര്‍ഷകര്‍ക്കും ക്ഷീര സംഘങ്ങള്‍ക്കുമായി ധനസഹായം നല്‍കി വരുന്നുണ്ട്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ക്ഷീരവികസന വകുപ്പ് 200 ലക്ഷം രൂപയുടെ അടങ്കലും 112 ലക്ഷം രൂപയുടെ ധനസഹായവുമായി വരുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
പാലുത്്പാദനത്തില്‍ സ്വയം പര്യാപ്തതയും-സ്ഥിരതയും , അതോടൊപ്പം ഗുണമേന്മയുള്ള ഉത്്പന്നം ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."