ഡല്‍ഹിയില്‍ എയര്‍ ആംബുലന്‍സ് വയലില്‍ ഇടിച്ചിറക്കി
ന്യൂഡല്‍ഹി: യന്ത്രത്തകരാറിനെ തുടര്‍ന്നു ഡല്‍ഹിയില്‍ എയര്‍ ആംബുലന്‍സ് അടിയന്തരമായി നിലത്തിറക്കി. ആല്‍ക്കെമിസ്റ്റ് ഫാര്‍മ കമ്പനിയുടെ സി 90 ചാര്‍ട്ടര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്.
പട്നയില്‍നിന്നു ഡല്‍ഹിയിലേക്കു സര്‍വിസ് നടത്തുകയായിരുന്നു എയര്‍ആംബുലന്‍സ്. ഡല്‍ഹിയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്തുള്ള നജഫ്ഗറിലെ ജനവാസ പ്രദേശത്തിനടുത്തുള്ള ഒഴിഞ്ഞ വയലിലാണ് വിമാനം ഇറക്കിയത്. ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍നിന്നു പത്തു കിലോമീറ്റര്‍ ദൂരെയാണ് ഈ പ്രദേശം. പരുക്കേറ്റ രണ്ടു പേരെ ആശുപത്രിയിലത്തെിക്കാനുള്ള യാത്രയ്ക്കിടെയാണ് വിമാനം കേടായത്.
ഒരു ഡോക്ടറടക്കം വിമാനത്തില്‍ ഏഴു പേരാണുണ്ടായിരുന്നത്. ലാന്‍ഡിങ്ങിനു തൊട്ടു മുന്‍പു യന്ത്രത്തകരാര്‍ സംഭവിച്ചതുമൂലമാണ് അടിയന്തരമായി ഇടിച്ചിറക്കേണ്ടിവന്നതെന്നു പൈലറ്റ് അറിയിച്ചു. പരുക്കേറ്റവരെ പിന്നീട് ആശുപത്രിയിലെത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."