എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് കാരവന് സ്വീകരണം നല്‍കി
മണ്ണാര്‍ക്കാട്; എസ്.കെ.എസ്.എസ്.എഫ്. ലീഡേഴ്‌സ് കാരവന്‍ ടീമിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
ചൊവ്വാഴ്ച നാട്ടുകല്‍ മഖാം സിയാറത്തോടെ ആരംഭിച്ച കാരവന് തച്ചനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട് വെസ്റ്റ്, മണ്ണാര്‍ക്കാട് ഈസറ്റ്, അട്ടപ്പാടി, കോങ്ങാട് മേഘലകളിലെ ക്ലസ്റ്റര്‍ യൂണിറ്റ് അദാലത്ത് പൂര്‍ത്തിയാക്കി. മജീദ് മാസ്റ്റര്‍ കൊടക്കാട്, ശമീര്‍ ഫൈസി കോട്ടോപ്പാടം, അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, റഹീംഫൈസി അക്കിപ്പാടം, അസ്‌ക്കറലി കരിമ്പ, ശമീര്‍ മാസ്റ്റര്‍ തെയ്യോട്ടുചിറ, സൈനുദ്ദീന്‍ മാസ്റ്റര്‍, സി.കെ മുഹമ്മദ് കുട്ടി ഫൈസി, വി.മുഹമ്മദ് ഫൈസി സംസാരിച്ചു. സലിം ഫൈസി, ഹാരിസ് മാസ്റ്റര്‍, ബഷീര്‍ മൗലവി, നിസാര്‍ ഫൈസി, അബൂത്വാഹിര്‍, അബദുല്‍ കരീം മുസ്ലിയാര്‍ പങ്കെടുത്തു. ഷമീര്‍ മാസ്റ്റര്‍ കരിമ്പ സ്വാഗതവും അഷ്‌റഫ് എന്‍.എ നന്ദിയും പറഞ്ഞു. ഇന്നത്തെ പര്യടനം രാവിലെ 9.30 പാലക്കാട് ജന്നത്തുല്‍ ഉലൂം അറബിക് കോളജ്, 11.30 പുതുക്കോട്, 2.30 തോണിപ്പാടം സ്വിബിയാന്‍ മദ്രസ പത്തനാപുരം, 4.30 ഇരട്ടക്കുളം മദീനത്തുല്‍ ഉലൂം മദ്രസ, 7.30 നെന്മാറ, കയറാടി, കയറാടി മദ്രസ, 9.30 കോട്ടായി, കുഴല്‍മന്ദം കോട്ടായി മദ്രസ എന്നീ ക്ലസ്റ്ററുകളില്‍ നടത്തപ്പെടുന്ന അദാലത്തില്‍ മുഴുവന്‍ മെമ്പര്‍മാരും കൃത്യ സമയത്ത് പങ്കെടുക്കണമെന്ന് കാരവന്‍ ടീം ലീഡര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."