കര്‍ഷകരിലുണ്ടായ ആര്‍ജ്ജവം അത്ഭുതപ്പെടുത്തുന്നുവെന്ന് ടി.എന്‍ പ്രതാപന്‍
എരുമപ്പെട്ടി: ആധുനിക ജീവിതരീതി മനുഷ്യനെ കാര്‍ന്നു തിന്നുന്ന കാലഘട്ടത്തില്‍ 800 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാര്‍ഷിക സംസ്‌ക്കാരം നിലനിര്‍ത്തിക്കൊണ്ടുവരാന്‍ തലമുറകളായി എരുമപ്പെട്ടിയിലെ കര്‍ഷകരിലുണ്ടായ ആര്‍ജ്ജവം അത്ഭുതപ്പെടുത്തുന്നതാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ പറഞ്ഞു. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പ്ലാന്റ് ജനോം സേവിയര്‍ അവാര്‍ഡ് നേടിയ എരുമപ്പെട്ടി ചെങ്ങാലിക്കോടന്‍ ബനാന ഗ്രോവേഴ്‌സ് അസോസിയേഷന് കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എരുമപ്പെട്ടിയില്‍ വെച്ചു നടന്ന സ്വീകരണ ചടങ്ങില്‍ നേട്ടത്തിനു വേണ്ടി പ്രയത്‌നിച്ച റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍ പി.വി സുലോചന, നെല്ലു ഗവേഷണ കേന്ദ്ര മേധാവി ഡോ.സി.ആര്‍ എല്‍സി, അസോസിയേഷന്‍ ഭാരവാഹികളായ വിജയന്‍ നീലമാക്കില്‍, സുരേഷ് കണ്ടംപുള്ളി, ഗോപി തേറുമീത്തില്‍ എന്നിവരെയാണ് ആദരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."