HOME
DETAILS

ബ്രെഡിലും ബണ്ണിലും രാസവസ്തുക്കള്‍: അന്വേഷണം പ്രഖ്യാപിച്ചു

  
backup
May 24 2016 | 18:05 PM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%86%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%ac%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b0%e0%b4%be%e0%b4%b8%e0%b4%b5%e0%b4%b8

ന്യൂഡല്‍ഹി: ബ്രെഡിലും ബണ്ണിലും കാന്‍സറിന് കാരണമായേക്കാവുന്ന രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന പഠനറിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇതുസംബന്ധിച്ചുള്ള അന്വേഷണത്തിന് കേന്ദ്രര്‍ക്കാര്‍ ഉത്തരവിട്ടു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്.എസ്.എസ്.എ.ഐ) അന്വേഷണം നടത്താനും എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടതായി കേന്ദ്രആരോഗ്യമന്ത്രി ജെ.പി.നദ്ദ അറിയിച്ചു.


സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് നടത്തിയ പഠനറിപ്പോര്‍ട്ടിലാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ബ്രെഡ്, ബിസ്‌ക്കറ്റ്, ബണ്‍ ഉള്‍പ്പെടെയുള്ള 84 ശതമാനം ബേക്കറി ഉല്‍പ്പന്നങ്ങളിലും ശരീരത്തിനു ഹാനികരമായ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നതായാണു കണ്ടെത്തല്‍.


ഡല്‍ഹിയില്‍നിന്നു ശേഖരിച്ച സാംപിളുകളില്‍ നടത്തിയ പരിശോധനയില്‍ മിക്കവയിലും പൊട്ടാസ്യം ബ്രൊമേറ്റിന്റെയും പൊട്ടാസ്യം അയോഡേറ്റിന്റെയും അംശങ്ങള്‍ കണ്ടെത്തിയിരുന്നു. പൊട്ടാസ്യം ബ്രൊമേറ്റ് കാന്‍സറിനു കാരണമാകുന്ന രാസപദാര്‍ഥമാണ്. മിക്ക രാജ്യങ്ങളിലും നിരോധിച്ച രാസപദാര്‍ഥമാണ് പൊട്ടാസ്യം അയോഡേറ്റ് .


ഒട്ടേറെ രോഗങ്ങള്‍ക്കു കാരണമാകുന്ന പൊട്ടാസ്യം ബ്രൊമേറ്റ് യൂറോപ്യന്‍ യൂനിയനും കാനഡ, നൈജീരിയ, ബ്രസീല്‍, ഉത്തരകൊറിയ, പെറു തുടങ്ങിയ രാജ്യങ്ങളും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇവ രണ്ടും ബേക്കറി ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കാന്‍ ഇന്ത്യയില്‍ അനുമതിയുണ്ട്.


പരിശോധന നടന്നത് മിക്കതും ബ്രാന്റഡ് ഉല്‍പ്പന്നങ്ങളിള്‍ തന്നെയായിരുന്നു. ഡല്‍ഹിയാണ് ബര്‍ഗറും പിസയും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നഗരം. റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടാല്‍ ഇന്ത്യയിലെ മുന്‍പന്തിയിലുള്ള പ്രമുഖ ഉല്‍പ്പന്നങ്ങള്‍ക്കും നിരോധനം വന്നേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  14 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  14 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  14 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago