ഇസ്‌ലാം പഠിപ്പിച്ചത് മതങ്ങള്‍ക്കിടയിലുള്ള സ്‌നേഹം: എ.ടി.എം ഫൈസി
വാടാനപ്പള്ളി: മത സൗഹാര്‍ദവും മനുഷ്യര്‍ക്കിടയിലുള്ള പരസ്പര സ്‌നേഹവുമാണ് ഇസ്‌ലാം പഠിപ്പിച്ചതെന്ന് വാടാനപ്പള്ളി റെയ്ഞ്ച് പ്രസിഡന്റ് എ.ടി.എം ഫൈസി അഭിപ്രായപ്പെട്ടു. തൃത്തല്ലൂര്‍ വെസ്റ്റ് മുഹമ്മദിയ മദ്രസയില്‍ ഒരു മാസം നീണ്ടു നിന്ന മീലാദ് കാംപയിനിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം വാള്‍ കൊണ്ട് പ്രചരിച്ച മതമല്ല, പ്രവാചകന്റെ സ്വഭാവ മഹിമയില്‍ ആകൃഷ്ടരായി അനുയായികള്‍ ഇസ്‌ലാമിലേക്ക് കടന്നു വരികയായിരുന്നു.
തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന് അന്യമാണ്. അത്തരം രീതികള്‍ മതത്തിന് പുറത്തുമാണ്. പ്രവാചക സ്‌നേഹമാണ് വിശ്വാസത്തിന്റെ അടിത്തറയെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദിയ്യ മദ്രസ പ്രസിഡന്റ് എ.ടി റഫീഖ് അധ്യക്ഷനായി. മഹല്ല് സെക്രട്ടറി നൂറുദ്ദീന്‍ യമാനി, മദ്രസ സെക്രട്ടറി എ.എ ജാഫര്‍, സ്വദര്‍ സി.എം ശിഹാബുദ്ദീന്‍, എ.എ ജാബിര്‍, ആര്‍.എസ് നസീര്‍, എ.എ ഹാശിം, എ.ഐ സാബിര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."