നോട്ട് പ്രതിസന്ധി: വര്‍ധിപ്പിച്ച ശമ്പളം വേണ്ടെന്ന് തൊഴിലാളികള്‍
വടക്കാഞ്ചേരി: നോട്ട് പ്രതിസന്ധിയുടെ രൂക്ഷതയില്‍ പെട്ട് സമസ്ത മേഖലയും ദുരിതമനുഭവിക്കുകയും, സാമ്പത്തിക രംഗത്ത് അതിന്റെ പ്രത്യാഘാതം വ്യാപാര മേഖലയില്‍ പ്രതിഫലിക്കുകയും ചെയ്യുമ്പോള്‍ അതിനെ മറികടക്കാന്‍ തങ്ങള്‍ക്ക് അര്‍ഹമായ ശമ്പള വര്‍ധനപോലും വേണ്ടെന്ന് വെച്ച് വടക്കാഞ്ചേരി ഓട്ടുപാറ മേഖലയിലെ തൊഴിലാളികള്‍.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി തൊഴിലാളികളാണ് ഏറെ മാതൃകാപരമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
കൂലി വര്‍ധനവിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി ചേര്‍ന്ന വ്യാപാരി തൊഴിലാളി സംയുക്ത ചര്‍ച്ചയില്‍ ഏകകണഠമായാണ് ശമ്പള വര്‍ധന തീരുമാനമുണ്ടായത്.
രണ്ട് കൊല്ലത്തേക്കാണ് കരാറിന്റെ കാലാവധി. പുതിയ കരാര്‍ അനുസരിച്ച് 19 ശതമാനം വര്‍ധനവാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. ഈ വര്‍ധന അംഗീകരിച്ച സംയുക്ത യൂണിയന്‍ സാമ്പത്തിക പ്രതിസന്ധി തീരുന്നത് വരെ വര്‍ധിപ്പിച്ച തുക തങ്ങള്‍ക്ക് വേണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയുള്ള നാല് മാസ കാലമാണ് തൊഴിലാളികള്‍ പഴയ കൂലിക്ക് ജോലി ചെയ്യുക. വടക്കാഞ്ചേരി വ്യാപാര ഭവനില്‍ വെച്ചായിരുന്നു തൊഴിലാളികള്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."