മജ്ലിസുന്നൂര് ആത്മീയ ചികിത്സ: നജ്മുദ്ദീന് പൂക്കോയ തങ്ങള്‍
വാടാനപ്പള്ളി: മാനസിക പ്രയാസങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും രോഗശമനത്തിനും ലോക സമാധാനത്തിനും മജ്ലിസുന്നൂര് ആത്മീയ ചികിത്സയാണെന്ന് നജ്മുദ്ദീന് പൂക്കോയ തങ്ങള്‍ അല്‍ ഐദ്രൂസി യമാനി അല്‍ കാദിരി. തളിക്കുളം മഹല്ല് കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മജ്ലിസുന്നൂര് വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്‍ഗാമികളായ പണ്ഡിതന്മാര് കാണിച്ചുതന്ന ജീവിത രീതി നമുക്ക് മാതൃകയാണെന്നും അവരുടെ പാത പിന്‍പറ്റി ജീവിക്കുന്നതിലൂടെ മാത്രമേ ജീവിത വിജയം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
തളിക്കുളം സെന്റര്‍ ജുമാമസ്ജിദ് മുദരിസ് അബ്ദുല്‍ റഷീദ് മദനി അധ്യക്ഷനായി. മുഹമ്മദ് മീറാന്‍ ഹൈതമി, അബ്ദുല്ല മുസ്്ലിയാര്‍ , മുസ്തഫ മുസ്്ലിയാര്‍ ,തളിക്കുളം മഹല്ല് മുതവല്ലി ഹുസൈന്, കെ.എ. ഹാറൂണ്‍ റഷീദ്, പി.എം അബ്ദുല്‍ ജബ്ബാര്‍, വി.എ.അബ്ദുല്‍ ഗഫൂര്‍, എ.എ അബ്ദുല്ലക്കുട്ടി, മുഹമ്മദ് റാഷിദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."