പുതുചരിതമെഴുതി ലീഡേഴ്‌സ് കാരവന്‍
തൃശൂര്‍: സംഘടനാ ചരിത്രത്തില്‍ പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന് ലീഡേഴ്‌സ് കാരവന്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ഡിസംബര്‍ 28ന് വാടാനപ്പള്ളിയില്‍ നിന്നും ആരംഭിച്ച ലീഡേഴ്‌സ് കാരവന്‍ നാളെ ചാവക്കാട് സമാപിക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, സംസ്ഥാന ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം, ഇബ്രാഹിം ഫൈസി പഴുന്നാന തുടങ്ങിയവരാണ് കാരവന് നേതൃത്വം നല്‍കുന്നത്. വാടാനപ്പള്ളി, തൃപ്രയാര്‍, ചെന്ത്രാപ്പിന്നി, മൂന്നുപീടിക, മതിലകം, പതിയാശ്ശേരി, കോതപറമ്പ്, എറിയാട്, തൃശൂര്‍, ചേര്‍പ്പ്, പാലപ്പിള്ളി, വരന്തരപ്പിള്ളി ക്ലസ്റ്ററുകളില്‍ കാരവന്‍ പര്യടനം പൂര്‍ത്തിയായി. നാളെ പഴയന്നൂര്‍ ക്ലസ്റ്ററിന് പഴയന്നൂര്‍ മദ്രസയിലും ചേലക്കര, മുള്ളൂര്‍ക്കര, വടക്കാഞ്ചേരി ക്ലസ്റ്ററുകള്‍ക്ക് ആറ്റൂര്‍ മദ്രസയിലും വള്ളത്തോള്‍, ദേശമംഗലം, തളി ക്ലസ്റ്ററുകള്‍ക്ക് ദേശമംഗലം ഗ്രാമീണ വായനശാലയിലും കേച്ചേരി പന്നിത്തടം ക്ലസ്റ്ററുകള്‍ക്ക് പഴുന്നാന എസ്.കെ.എസ്.എസ്.എഫ് ഓഫീസിലും ലീഡേഴ്‌സ് കാരവന്‍ സിറ്റിങ് നടക്കും.
നാളെ രാവിലെ ഒന്‍പത് മണിക്ക് ചിറക്കല്‍ പെരുമ്പിലാവ് ക്ലസ്റ്ററുകള്‍ക്ക് എസ്.കെ.എസ്.എസ്.എഫ് കൊരട്ടിക്കര ഓഫീസിലും കോണത്തുകുന്ന് ക്ലസ്റ്ററിന് എസ്.കെ.എസ്.എസ്.എഫ് കരൂപടന്ന ഓഫീസിലും പുത്തന്‍ചിറ ക്ലസ്റ്ററിന് മാണിയംകാവ് മദ്രസയിലും 11.30ന് വൈലത്തൂര്‍ ക്ലസ്റ്ററിലും 1.30ന് മാള ക്ലസ്റ്ററിന് മാരേക്കാട് ഒഫാസിലും എടക്കഴിയൂര്‍, ചാവക്കാട്, കടപ്പുറം ചൊവ്വല്ലൂര്‍പ്പടി, പാവറട്ടി, മുല്ലശ്ശേരി ക്ലസ്റ്ററുകളിലും ലീഡേഴ്‌സ് കാരവന്‍ പര്യടനം പൂര്‍ത്തിയാക്കും. പര്യടനം പൂര്‍ത്തിയായ ക്ലസ്റ്ററുകളില്‍ നടന്ന സിറ്റിങില്‍ പങ്കെടുക്കാത്ത യൂനിറ്റുകള്‍ മറ്റു ക്ലസ്റ്ററുകളില്‍ നടക്കുന്ന കാരവനില്‍ പങ്കെടുത്ത് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
പൂര്‍ത്തിയാക്കാത്ത യൂനിറ്റുകള്‍ക്ക് നാളെ നാല് മുതല്‍ ആറ് മണി വരെ തൃശൂര്‍ എം.ഐ.സിയിലും കാരവന്‍ അല്‍പ സമയം സിറ്റിങ് നടത്തും. ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ. ഹാഫിള് അബൂബക്കര്‍, കാമ്പസ് വിങ് സ്റ്റേറ്റ് കണ്‍വീനര്‍ ഇസ്ഹാഖ് ചിറക്കല്‍, സിദ്ദീഖ് ഫൈസി മങ്കര, എസ്.ബി.വി ജില്ലാ പ്രസിഡന്റ് നസീഫ്, കാംപസ് വിങ് ജില്ലാ കണ്‍വീനര്‍ ആശിഖ് കടവല്ലൂര്‍ തുടങ്ങിയവര്‍ ലീഡേഴ്‌സ് കാരവനില്‍ സഹാംഗങ്ങളായി അനുഗമിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഹ്‌റൂഫ് വാഫി, ഷുഊര്‍ ദാരിമി, ഷാഹു കെ പഴുന്നാന, ജാബിര്‍ യമാനി, സിറാജ് തെന്നല്‍, ഗഫൂര്‍ അണ്ടത്തോട്, സി.എസ് അബ്ദുറഹ്മാന്‍, എം.എം അബ്ദുല്‍സലാം, ഇസ്മായില്‍ കെ.ഇ, ഫാരിസ് തുടങ്ങിയവരും കാരവന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."