'മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തത് വികസനത്തെ ബാധിക്കും'
കൊച്ചി: പുതിയ മന്ത്രിസഭയില്‍ എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ഉള്‍പ്പെടെയുള്ള മധ്യതിരുവിതാംകൂറില്‍ നിന്നും പ്രാതിനിധ്യം ഇല്ലാതെ പോയത് വികസനത്തെ പിന്നോട്ടടിക്കുമെന്ന് നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന ചെയര്‍മാന്‍ കുരുവിള മാത്യൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.എന്‍ ഗിരി, ബെന്നി പെരുമ്പിള്ളി, എ.എ.വി കെന്നഡി, സുധീഷ് നായര്‍, നന്ദന പൂമത്ത്, നജീം പോരുവഴി, എന്‍.എന്‍ ഷാജി, പി.എന്‍ ഗോപിനാഥന്‍ നായര്‍, എം.ജെ മാത്യു, കെ.ജെ ടോമി, വിനയ് നാരായണന്‍, ജയ്‌മോള്‍ സുധാകരന്‍, അഡ്വ. വിവേക് കൃഷ്ണന്‍, ആന്റണി സെബാസ്റ്റിയന്‍, കെ.ജി വിജയകുമാരന്‍ നായര്‍, രതീഷ് വടയാറ്റ്, ബിബിന്‍ കട്ടപ്പന, രാജേഷ് ആര്‍ തിരുവല്ല, പി.എ റഹീം, അഡ്വ. ഐസക് നൈനാന്‍, അഡ്വ. റസല്‍ ജോയ്, സണ്ണി തോമസ് പാലക്കാട്ടുകുന്നേല്‍, ഉഷ ജയകുമാര്‍, വെളിയനാട് ശാന്തകുമാരി, ശരത് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."