മാലിന്യ നിര്‍മാര്‍ജ്ജനത്തിന് പല്ലാരിമംഗലത്ത് മാതൃകാപദ്ധതി
കോതമംഗലം: മാലിന്യ നിര്‍മാര്‍ജ്ജനത്തിനും ലഘൂകരണത്തിനും മാതൃകാപദ്ധതിയുമായി പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത്.സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരള മിഷന്‍ പദ്ധതിയുടെ ചുവടുപിടിച്ചാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 'ഹരിതം പല്ലാരിമംഗലം' എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം മണ്ണും ജലവും വായുവും ജൈവസമ്പത്തും സംശുദ്ധിയോടെ നിലനിര്‍ത്തുകയെന്നതാണ്.
വ്യാപാര സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും, ക്ലബ്ബുകളുടെയും സഹകരണത്തോടെ പൊതു ജനപങ്കാളിത്തത്തോടു കൂടിയാണ് ഹരിതം പല്ലാരിമംഗലം നടപ്പിലാക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇന്ന് വൈകിട്ട് മൂന്നിന് അടിവാട് നടക്കുന്ന സമ്മേളനത്തില്‍ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ആന്റണി ജോണ്‍ എം.എല്‍.എ കലക്ടര്‍ കെ മുഹമ്മദ് വൈ. സഫീറുള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ മൊയ്തു, ആര്‍.ഡി.ഒ.എം ജി രാമചന്ദ്രന്‍, ഡി.ഡി.പി.എം.എഫ് അബ്ദുള്‍ജാവേദ്, ജില്ലാ പഞ്ചായത്തംഗം കെ.ടി അബ്രാഹം, ക്ലീന്‍ കേരള മിഷന്‍ ഡയറക്ടര്‍ കബീര്‍ ബി. ഹാറൂണ്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം സിദ്ധീഖ്, ഗ്രാമ പഞ്ചായത്തംഗം എ.പി മുഹമ്മദ്, സെക്രട്ടറി എം.എം ഷംസുദ്ധീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."